May 19, 2024

വയനാട് ചുരത്തിൽ ശുചീകരണം: നീക്കം ചെയ്തത് 100 ചാക്ക് മാലിന്യം.

0
ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ വയനാട് ചുരത്തിൽ ശുചീകരണം നടത്തി
  
    പിണങ്ങോട് റെസ്ക്യൂ ടീം,  ചെറുവാടി അഡ്വെഞ്ചുർ ക്ലബ്‌, വയനാട് പാലിയേറ്റിവ് സൊസൈറ്റി, എം.ജി.എം സ്കൂൾ പുതുപ്പാടി, ഫാറൂഖ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, വനം വകുപ്പ് ജീവനക്കാർ എന്നിവരോടൊപ്പം ചുരം സംരക്ഷണ സമിതി പ്രവർത്തകരും സംയുക്തമായി ചേർന്ന് നടത്തിയ പരിപാടി പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ പി.ആർ.രാകേഷ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ്‌ മൊയ്തു മുട്ടായി അദ്യക്ഷത വഹിച്ചു. സെക്രട്ടറി സുകുമാരൻ.പി.കെ സ്വാഗതവും പറഞ്ഞു. 
   പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുട്ടിയമ്മ മാണി,സ്ഥിരം സമിതി ചെയർമാൻന്മാരായ മുജീബ് മാക്കണ്ടി, എം.ഇ. ജലീൽ,വാർഡ് മെമ്പർ പി. വി. മുരളിധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ജനാർദനൻ, ഫോറെസ്റ്റ് ഓഫീസർ ഉഷാദ് എന്നിവർ സംബന്ധിച്ചു. 
   ചുരം വ്യൂ പോയന്റിന് താഴ്‌വാരത്ത് വനത്തിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ ഏറെ സാഹസകരമായാണ് നീക്കം ചെയ്തത്. ഇന്നലെ നടത്തിയ ശുചീകരണത്തിൽ 100 ലധികം ചാക്ക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *