April 28, 2024

തോട്ടങ്ങള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍: ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ദേഭഗതി വരുത്തണം-തൊഴിലാളി സംഘടനകള്‍

0

കല്‍പ്പറ്റ: കര്‍ശന നിയന്ത്രണങ്ങളോടെ തോട്ടങ്ങള്‍ തുറന്നു പ്രര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് പാടികളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രം തൊഴില്‍ നല്‍കിയാല്‍ മതിയെന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ വയനാട്ടിലെ തേയില ഉള്‍പ്പെടെയുള്ള 70 ശതമാനം തോട്ടങ്ങളിലേയും തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കുന്നതാണ് ഈ ഉത്തരവ്. 30 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുക. തൊഴിലാളികളില്‍ ഭൂരിഭാഗവും എസ്റ്റേറ്റുകള്‍ക്ക് സമീപവും തോട്ടം അതിര്‍ത്തികളിലും താമസിക്കുന്നവരാണ്. എസ്‌റ്റേറ്റ് ലയങ്ങള്‍ വര്‍ഷങ്ങളായി അറ്റകുറ്റപണികളോ, സംരക്ഷണമോ ഇല്ലാത്തതിനാല്‍ വാസയോഗ്യമല്ലാതായതിനെ തുടര്‍ന്നാണ് ഭൂരിഭാഗം തൊഴിലാളികളും പുറത്തു പോകാനിടയായത്.  പഞ്ചായത്തുകളില്‍ നിന്നും അനുവദിച്ചതും വാടക വീടുകളിലും മറ്റു മാര്‍ഗ്ഗങ്ങളിലൂടെ വീടുകളുണ്ടാക്കിയവരുമാണ് ഭൂരിഭാഗം തൊഴിലാളികളും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ച തോട്ടങ്ങള്‍ തുറക്കാന്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് ഇവര്‍ക്കെല്ലാം തൊഴില്‍ നിഷേധിക്കുന്നതാണ്. സര്‍ക്കാര്‍ ഉത്തരവിന്റെ ഗുണം ലഭിക്കണമെങ്കില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും ജോലി ലഭിക്കാനാവാശ്യമായ നടപടിയുണ്ടാകണം. ഇതേ രീതിയില്‍ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് വിവിധ യൂനിയന്‍ നേതാക്കളായ പി.പി.എ കരീം, പി.വി കുഞ്ഞിമുഹമ്മദ് (എസ്.ടി.യു), പി ഗഗാറിന്‍, സി.എച്ച് മമ്മി, കെ കരുണന്‍ (സി.ഐ.ടി.യു), പി.കെ മൂര്‍ത്തി (എ.ഐ.ടി.യു.സി), പി.കെ അനില്‍കുമാര്‍, ബി സുരേഷ്ബാബു(ഐ.എന്‍.ടി.യു.സി), എന്‍ വേണുഗോപാല്‍ (പി.എല്‍.സി), പി.കെ മുരളീധരന്‍ (ബി.എം.എസ്), എന്‍.ഒ ദേവസ്യ (എച്ച്.എം.എസ്) എന്നിവര്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *