April 29, 2024

നന്മയുടെ വിഷു സമ്മാനവുമായി തിരൂർ പോലീസ്

0
Img 20200415 Wa0287.jpg
നന്മയുടെ വിഷു സമ്മാനവുമായി തിരൂർ പോലീസ് :   അപ്രതീക്ഷിതമായി കിട്ടിയ  വിഷു കോടിയിൽ തിളങ്ങി നിൽക്കുകയാണ്  ഐഷൽ .  വയനാട് കളക്ടറേറ്റ് ലെ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററിലെ ദുരന്തനിവാരണ അതോറിറ്റി ജില്ലാ പ്രോഗ്രാം ഓഫീസർ അമിത് രമണന്റെ മകനാണ് 5 മാസം പ്രായമുള്ള എയ്‌ഷെൽ. മലപ്പുറം ജില്ലയിലെ തിരൂർ മംഗലം പഞ്ചായത്തിലാണ്  അമിത്തിന്റെ ഭാര്യയായ നീതുവിന്റെ വീട്. ലോക്ക് ഡൌൺ കാരണം എയ്‌ഷെലിനും നീതുവിനും  വയനാട് ബത്തേരി യിൽ അമിത്തിന്റെ വീട്ടിൽ എത്താൻ കഴിഞ്ഞിരുന്നില്ല.  കഴിഞ്ഞ ഒന്നരമസമായി ഒരു ദിവസം പോലും ലീവ് എടുക്കാതെ രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി കൊറോണ കൺട്രോൾ സെല്ലിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ കോ ഓർഡിനേഷൻ ജോലിയിൽ ആണ് അമിത് .  ഒന്നര മാസം ആയി കുഞ്ഞിനെ കാണാൻ പറ്റാത്തതും കുഞ്ഞിന്റെ ആദ്യത്തെ വിഷുവിനു കാണാൻ പറ്റാത്ത വിഷമവും പറഞ്ഞപ്പോ വയനാട് കളക്ടറേറ്റ് ലെ സഹപ്രവർത്തകർ ആലോചിച്ച ആശയമാണ് തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപെട്ടു ഒരു വിഷു കോടി എത്തിച്ചു നൽകുക എന്നത്. ഉടനെ തിരൂർ  സബ് ഇൻസ്‌പെക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വളരെ സന്തോഷത്തോടെ അവർ വിഷു കോടി വീട്ടിൽ എത്തിച്ചു നൽകാം എന്ന് പറഞ്ഞു. വിഷുവിന്റെ അന്ന് വിഷു കൊടിയുമായി പോലീസുകാർ വീട്ടിൽ എത്തിയപ്പോൾ ആദ്യം  നീതുവും വീട്ടികാരും ഞെട്ടിയെങ്കിലും കാര്യം കേട്ടപ്പോൾ നിനച്ചിരിക്കാതെ കൊറോണ കാലത്തു ലഭിച്ച വിഷു കോടിയുടെ സന്തോഷം ആയി വീട്ടിൽ. കുഞ്ഞു ഐഷലിന്  വിഷു ആശംസകളും നേർന്നാണ് പോലീസ് മടങ്ങിയത്. സാമൂഹിക അകലം പാലിച്ചു വളരെ സ്നേഹത്തോടെ പായസം കുടിച്ചിട്ടു പോവാം എന്നുള്ള നീതുവിന്റെ അച്ഛൻ ശ്രീ അശോകന്റെ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു കൊറോണ കാലത്തെ ജാഗ്രതയെ ഓർമിപ്പിച്ചാണ് പോലീസ് മടങ്ങിയത്.  തിരൂർ എസ് ഐ യോടും ടീമിനോടും വയനാട് കളക്ടറേറ്റിലെ കൊറോണ സെല്ലിലെ എല്ലാവരും നന്ദി അറിയിച്ചു. പോലീസിന്റെ കരുതലിനും സ്നേഹത്തിനും അമിത്തും പ്രത്യേകം നന്ദി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *