May 7, 2024

മനസ്സിന് കുളിർമയേകിയ സർഗ്ഗസംഗീതം പരിപാടി അവസാനിച്ചു

0
 
കൊറോണയുമായി ബന്ധപ്പെട്ട് വീടുകളിൽ ഒതുങ്ങി കൂടി കഴിയുന്നവരുടെ വിരസത അകറ്റുവാൻ മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ വാർട്സ് ആപ് പ്രോഗ്രാം സർഗ്ഗസംഗീതം പരിപാടി അവസാനിച്ചു. ജില്ലയിലെ കലാകാരൻമാരും അവരുടെ കുടുംബാംഗങ്ങളും അടുങ്ങുന്ന വാർട്സ് ആപ് കൂട്ടായ്മയിലൂടെയാണ് പരിപാടികൾ നടത്തിയത്.ഏപ്രിൽ ഒന്നു മുതൽ തുടങ്ങി ഇന്ന് അവസാനിച്ച പരിപാടിക്ക് വൻ ജനപങ്കാളിത്തമായിരുന്നു. ഓരോ ദിവസവും ഉച്ചക്ക് 2-30 മുതൽ 5-30 വരെയാണ് പരിപാടി നടത്തിയിരുന്നത്. വീടുകളിൽ കഴിയുന്ന പുരുഷൻ മാരും ,സ്ത്രീകളും ,കുട്ടികളും ഈ തത്സമയ പരിപാടിയിൽ പങ്കാളികളായി. നന്മ സംസ്ഥാന നേതൃത്വത്തിൻ്റെ പിൻതുണയോടു കൂടിയായിരുന്നു പരിപാടിക്ക് തുടക്കം. പ്രോഗ്രാമിന് ഓരോ ദിവസവും നന്മയുടെ സംസ്ഥാന നേതാക്കളും ,ടിവി സീരിയൽ ,സിനിമാ, നാടക അഭിനേതാക്കളും പിന്നണി ഗായകരും ആശംസകളുമായി എത്തി. സമാപന ദിവസമായ ഇന്ന് കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത സിനിമാ താരങ്ങളായ മാമുക്കോയ ,അനു സിത്താര ,ഗിരിജ രവീന്ദ്രൻ ,തിരക്കഥാകൃത്ത് ഗിരീഷ്.പി.സി പാലം ,ഡി.വൈ. എസ്.പി പ്രിൻസ് അബ്രഹാം ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നന്മ സംസ്ഥാന വൈസ്.പ്രസിഡൻ്റ് വിൽസൺ സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. നന്മ ജില്ലാ പ്രസി.സ്റ്റാനി മാനന്തവാടി ,സെക്രട്ടറി പ്രമോദ് എ വൺ ,പ്രോഗ്രാം കൺവീനർ ചിത്രകുമാർ തുടങ്ങിയവർ സംസാരിച്ചു.ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ സർഗ്ഗസംഗീതം പരിപാടിക്ക് ആശംസകളുമായി ഓരോ ദിവസവും നന്മയുടെ സംസ്ഥാന നേതാക്കളോടൊപ്പം തന്നെ ടി.വി സിനിമാ താരങ്ങളായ മധു മേനോൻ ,ഉണ്ണിരാജ് ,മിഥുൻ മേനോൻ ,ഇല്ലിക്കെട്ട് നമ്പൂതിരി , രമാദേവി ,നിഷാ സാരംഗ് ,അമർനാഥ് ,പിന്നണി ഗായകൻ സന്നിധാനന്ദൻ ,മിമിക്രി താരം ബിജേഷ് ചേളാരി തുടങ്ങിയവരും ആശംസകളുമായി എത്തിയിരുന്നു.
           ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *