April 29, 2024

News Wayanad Impact: ഒറ്റപ്പെട്ട ഗ്രാമം മന്ത്രിയും സംഘവും സന്ദർശിച്ചു: മാങ്ങാച്ചാല്‍ പ്രദേശവാസികളുടെ പ്രശ്‌നം പരിഹരിക്കും

0
Prw 627 Manthri A K Saseendran Cheeral Mangachal Pradhesham Sandharshikunnu 1.jpg

   ലോക്ഡൗണില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും യാത്രാബുദ്ധിമുട്ട് നേരിടുന്ന കേരള -തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ നെന്‍മേനി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ മാങ്ങാച്ചാലില്‍  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍  സന്ദര്‍ശനം നടത്തി. അത്യാവശ്യകാര്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം  നീലഗിരി ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തും. വയനാട് ജില്ലാകളക്ടര്‍ ഇക്കാര്യത്തില്‍ നീലഗിരി ജില്ലാകളറുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം തേടുമെന്ന് മന്ത്രി പറഞ്ഞു.
      തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മാങ്ങാച്ചാല്‍,പാറക്കുഴിപ്പ് പ്രദേശത്ത്   അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഇവര്‍ കേരളത്തിലെ മറ്റ് ഗ്രാമങ്ങളില്‍ എത്തുന്നത് തമിഴ്‌നാടിന്റെ അധീനതയിലുളള അയ്യങ്കൊല്ലി – നമ്പ്യാര്‍ കുന്ന് റോഡിലൂടെയാണ്. ലോക്ഡൗണിന്റെ ഭാഗമായി അന്തര്‍സംസ്ഥാന പാതകള്‍ അടച്ചതോടെയാണ് പ്രദേശവാസികള്‍ക്ക് റേഷന്‍ കട,ആശുപത്രി, ബാങ്ക്,പാല്‍ സൊസൈറ്റികള്‍ എന്നിവടങ്ങളിലേക്ക് പോകാന്‍ ഏറെ പ്രയാസം നേരിടുന്നത്. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *