May 6, 2024

സ്പ്രിംഗ്ലർ അഴിമതി: കോവിഡ് കാലത്തും സമരം : ശ്രദ്ധേയമായി യൂത്ത് ലീഗ് നട്ടുച്ചപ്പന്തം

0
Img 20200420 Wa0197.jpg
കല്‍പ്പറ്റ: സ്പ്രിംഗ്ലർ അഴിമതിയെ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം നടത്തിയ നട്ടുച്ചപ്പന്തം ജില്ലയിലുടനീളം സംഘടിപ്പിക്കപ്പെട്ടു. 
സംസ്ഥാന വൈസ് പി ഇസ്മയില്‍ കമ്പളക്കാട്, ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ് പടിഞ്ഞാറത്തറ,
ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് സുല്‍ത്താന്‍ ബത്തേരി എന്നിടങ്ങളില്‍ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, അഡ്വ എ പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി കെ സലാം, ജാഫര്‍ മാസ്റ്റര്‍, നിയോജകമണ്ഡലം ഭാരവാഹികളായ സി ടി ഹുനൈസ്, ഉവൈസ് എടവെട്ടന്‍, സമദ് കണ്ണിയന്‍, സി ഷിഹാബ്, ഹാരിസ് കാട്ടിക്കുളം, സി കെ മുസ്തഫ, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജല്‍, റമീസ് പനമരം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ കേന്ദ്രങ്ങളിലും നാല് പേര്‍ മാത്രമാണ് പങ്കെടുത്തത്. സാമൂഹിക അകലം പാലിച്ച് കൊണ്ട് പന്തവും പ്രതിഷേധ പ്ലക്കാര്‍ഡുമേന്തി മുദ്രാവാക്യം വിളിച്ചാണ് പരിപാടി  സംഘടിപ്പിച്ചത്. പൗരന്‍റെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള ആദ്യഘട്ട സമരമെന്ന നിലയിൽ നട്ടുച്ചപ്പന്തം  സംഘടിപ്പിക്കപ്പെട്ടത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *