May 7, 2024

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം:ഐ സി ബാലകൃഷ്ണൻ എം .എൽ .എ

0
  വയനാട് ജില്ലയിൽ മുൻഗണന കാർഡിന് വിതരണത്തിനാവശ്യമായ കിററ് 95% റേഷൻ കടകളിലും സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏപ്രിൽ 18, 20, 22, തിയ്യതി മുതൽ വിതരണം നടത്തണമെന്ന് പറഞ്ഞു കൊണ്ടാണ് ഭക്ഷ്യവസ്തുക്കൾ സ്റ്റോക്ക്  ചെയ്തത്. പുതിയ ഉത്തരവ് പ്രകാരം 27ാം തിയ്യതിയേ വിതരണം ചെയ്യാൻ പാടുള്ളൂവെന്നാണ് മനസിലാക്കാൻ സാധിച്ചത്. എന്നാൽ ഇതിലുള്ള വെളിച്ചെണ്ണ, പഞ്ചസാര, ഓയിൽ എന്നീ ഭക്ഷ്യസാധനങ്ങൾ. ഇത്രയും ദിവസം സൂക്ഷിക്കുമ്പോൾ ഉണ്ടാവുന്ന നഷ്ടത്തെ റേഷൻ കടക്കാർ ഭയപ്പെടുന്നുണ്ട്. വിതരണത്തിന് താമസം നേരിടുകയാണെങ്കിൽ ഡിപ്പാർട്ട്മെന്റ് ഈ കിറ്റുകൾ തിരിച്ചെടുത്തു് വിതരണം ചെയ്യാനാവുമ്പോൾ തന്നാൽ മതി എന്നാണ് റേഷൻ കടക്കാർ പറയുന്നത്. അല്ലാതെ വന്നാൽ ഈ സാധനങ്ങൾ  കീടങ്ങളാലോ,കവറിൽ നിന്നും  എണ്ണ ലീക്കായി കിറ്റിനുള്ളിലെ ഭക്ഷ്യസാധനങ്ങൾ  കേടാകാൻ സാധ്യതയുണ്ട്.  കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിലനിൽക്കുമ്പോൾ എത്രയും പെട്ടന്ന് പാവപ്പെട്ട ജനങ്ങൾക്ക് കൊടുത്തു തീർക്കുന്നതിന് പകരം മനഃപൂർവ്വം വൈകിപ്പിക്കുന്നത് ശരിയല്ല .മേൽ ഓർഡർ പുന:പരിശോധിച്ച് കൊണ്ട് നേരത്തെ നിശ്ചയിച്ച തിയ്യതിയിൽ തന്നെ ഗുണനിലവാരത്തോടെ ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നതിനും പാവപ്പെട്ട ഗുണഭോക്താക്കളുടെയും റേഷൻകടക്കാരുടെയും ആശങ്ക അകറ്റുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എം. എൽ .എ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *