May 8, 2024

അധ്യാപകർ അഴിമതിക്ക് കുട പിടിക്കുന്നവരാകരുത് :കെ.പി എ്സ് ടി.എ.

0
അധ്യാപകർ അഴിമതിക്ക് കുട പിടിക്കുന്നവരാകരുത് : കെ.പി എ്സ് ടി.എ. 

കൽപ്പറ്റ:                                       കേരളം നേരിടുന്ന ദുരന്തങ്ങളെയും, ദുരിതങ്ങളെയും മറയാക്കി പാർട്ടിക്കാർക്ക് അഴിമതി നടത്താനും പണം വാരിക്കൂട്ടാനും ശ്രമിക്കുന്നവർക്കു മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്നവരാകരുത് അധ്യാപകരും അധ്യാപക സംഘടനകളുമെന്ന് കെ.പി .എസ്.ടി.എ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സാലറി കട്ടിൻ്റെ ഉത്തരവ്' കത്തിച്ചതിൻ്റെ പശ്ചാത്തലത്തിൽ സംഘടനയെയും പ്രവർത്തകരെയും അധിക്ഷേപിക്കുന്ന ഭരണാനുകൂല സംഘടനയുടെ വയനാട് ജില്ലാ കമ്മിറ്റിയുടെ പത്രവാർത്തയ്ക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു.മന്ത്രിസഭയുടെ തീരുമാനം ഉൾപ്പെടുത്താതെ ഇറക്കിയ സർക്കുലർ പ്രതിഷേധ സൂചകമായി കത്തിച്ചപ്പോൾ അധ്യാപക സമൂഹത്തെ പറഞ്ഞ് പറ്റിച്ചും, ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ അടിമകളാക്കി മാറ്റുന്ന ഈ സംഘടനയ്ക്ക് നോവും എന്നറിയാം. അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ഇവരാണ് പ്രതിപക്ഷ സംഘടനകളെ കുറ്റപ്പെടുത്തുന്നത്. മാറ്റി വെച്ച ശമ്പളം എപ്പോൾ നൽകുമെന്നതിന് ഉത്തരമില്ല, ജനപ്രതിനിധികളുടെ ശമ്പളം മാറ്റിവെയ്ക്കുന്ന ഉത്തരവില്ല, പ്രളയദുരിതാശ്വാസഫണ്ട് ബാക്കിയുള്ളത് എവിടെ, ദുരിതാശ്വാസഫണ്ട് മുക്കിയ വർക്കെതിരെ നട പടിയില്ല, ചെലവുചുരുക്കൽ പദ്ധതി കളില്ല, കോവിഡ് മൂലം വരുമാനം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമില്ല. മാത്രമല്ല പിരിച്ചെടുക്കുന്ന ശമ്പളം എന്തിനുപയോഗിക്കും എന്നതിനു പോലും ഉത്തരമില്ലാത്തവരാണ് മറ്റുള്ളവരെ അധിക്ഷേപിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. ക്ലാസ്സ് മുറിയിൽ അധ്യാപകനെ വെട്ടിക്കൊല്ലുന്ന പഠിപ്പിക്കുന്ന ഗുരുവിന് ശവപ്പെട്ടി തീർക്കുന്ന പ്രിൻസിപ്പാളിൻ്റെ കസേര കത്തിക്കുന്ന, മത്സര പരീക്ഷകളിൽ കോപ്പിയടിച്ചു ജയിക്കുന്ന, ബന്ധുക്കൾക്കും, ആശ്രിതർക്കും പിൻ വാതിൽ വഴി ജോലി തരപ്പെടുത്തുന്ന, രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ മരുഷ്യനെ വെട്ടിക്കൊല്ലുന്ന അധമ മനസ്സുള്ള ,അസഹിഷ്ണതയുള്ള ഒരു വിദ്യാർത്ഥി സമൂഹം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് അവധിക്കാലത്ത് കുട്ടികൾക്ക് വ്യക്തിത്വ വികസന പരിശീലന പരിപാടികൾ സംഘടന ചെയ്യുന്നത് എന്നും യോഗം മറുപടി നൽകി.സംഘടനാ പ്രവർത്തനം മാത്രം ലക്ഷ്യം വെച്ചു കൊണ്ട് എസ് എസ് കെ.യിൽ കയറി പറ്റിയവർ അണികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നും, അധ്യാപകരെയും, മറ്റു സംഘടനാ പ്രവർത്തകരെയും അവഹേളിക്കുന്ന നിലപാടുകളിൽ നിന്ന് മാറി നിൽക്കുകയാണ് ധാർമിക ബോധം അല്പമെങ്കിലുമുണ്ടെങ്കിൽ ചെയ്യേണ്ടത് എന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് പി.ജെ സബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി എം.വി രാജൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, സംസ്ഥാന എക്സികൂട്ടീവ് അംഗങ്ങളായ സുരേഷ് ബാബു വാളാൽ ,പി എസ് ഗിരീഷ് കുമാർ, എം എം ഉലഹന്നാൻ, കെ.ജി ജോൺസൺ, നേമിരാജൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *