April 28, 2024

കുരങ്ങുപനി : ആര്‍.ഡി.ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുടങ്ങും.

0
Prw 641 Kurangupani Avalokana Yogam.jpg

ജില്ലയില്‍ കുരങ്ങുപനി പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ആര്‍.ഡി.ഓഫീസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുടങ്ങുന്നതിന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.  റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകും.  വെറ്ററിനറി ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിക്കും.
കന്നുകാലികളും ആളുകളും വനപ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് രോഗ ബാധയ്ക്ക് ഇടയാക്കും.  ഇത് തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുരങ്ങ് പനി ബാധിത പ്രദേശത്തെ കോളനിവാസികള്‍ക്ക് ഭക്ഷണം, വിറക് എന്നിവയും കന്നുകാലികള്‍ക്ക് തീറ്റയും എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.  
കന്നുകാലികളെ വനപ്രദേശങ്ങളിലേക്ക് മേയാന്‍ വിട്ടാല്‍ പിഴ 
രോഗപ്രതിരോധ മാര്‍ഗം സ്വീകരിക്കാതെ കന്നുകാലികളെ വനപ്രദേശങ്ങളിലേക്ക് മേയാന്‍ വിട്ടാല്‍ പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ ആറ് സ്‌ക്വാഡുകള്‍ ഇതിനായി നിരീക്ഷണം നടത്തും.   കന്നുകാലികള്‍ക്ക് രോഗപ്രതിരോധ ലേപനം പുരട്ടുന്നതിനായി മാസത്തില്‍ രണ്ട് തവണ ക്യാമ്പ് നടത്തും. തിരുനെല്ലി പഞ്ചായത്തില്‍ കാട്ടില്‍ നിന്ന് തേന്‍ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.  രോഗം ബാധിക്കുന്നതിന് സാധ്യതയുള്ള പുഴയോരങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ചുവപ്പ് നാട കെട്ടി ആളുകള്‍ ഇറങ്ങുന്നത് തടയും.  പഞ്ചായത്തില്‍ വാഹനത്തില്‍ മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റ് നടത്താനും യോഗത്തില്‍ തീരുമാനമായി.  
സബ് കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) കെ.അജീഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *