May 17, 2024

രോഗം പടരുമ്പോൾ മാനന്തവാടി നഗരസഭയും ആരോഗ്യ വിഭാഗവും നോക്കുകുത്തിയായി മാറുന്നു

0
രോഗം പടരുമ്പോൾ മാനന്തവാടി നഗരസഭയും ആരോഗ്യ വിഭാഗവും നോക്കുകുത്തിയായി മാറുന്നു. കോൺഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി.
മാനന്തവാടി മാനന്തവാടി നഗരസഭയിൽപ്പെട്ട പ്രദേശങ്ങളിൽ രോഗം പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾ ഇല്ലാതെ മാനന്തവാടി നഗരസഭ  ഭരണ സമിതി നോക്കുകുത്തിയായി മാറുകയാണെന്ന് മാനന്തവാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
മാനന്തവാടി നരസഭയിൽ ഒരാഴ്ചക്കിടെ നാല് പേർക്ക് രോഗം സ്ഥിതികരിച്ചിട്ടും ആവശ്യമായ മുൻകരുതലോ പ്രതിരോധ പ്രവർത്തനങ്ങളോ ഇല്ലാതെ നഗരസഭ ഭരണ സമിതി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്.മാനന്തവാടിയിലെ സാഹചര്യം സങ്കിർണ്ണമാകാതിരിക്കാൻ ജില്ലാ കലക്ടറോ സബ് കലക്ടറോ  വിഷത്തിൽ നേരിട്ട് ഇടപെട്ട് നിർദ്ദേശങ്ങൾ നല്കണമെന്ന് മനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മുൻപ് വയനാട് ജില്ലയിൽ കോവിഡ്- 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൃത്യമായ നിരിക്ഷണം ഉണ്ടായിരുന്നതുകൊണ്ടാണ് രോഗവ്യാപനം തടയാൻ കഴിഞ്ഞത്. 
എന്നാൽ മാനന്തവാടി നഗരസഭയിൽ അത്തരം സാഹചര്യമല്ല ഇപ്പോഴുള്ളത്. രോഗം സ്ഥിതികരിച്ച വ്യക്തികൾ നിരവധിയാളുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽ നിന്ന് അറിയാൻ കഴിയുന്നത്.
 
രോഗം കൂടുതൽ ആളുകളിലേക്ക് പിടിപെടാൻ കാരണം
അതികൃതരുടെ നിസംഗത കൊണ്ടു മാത്രമാണ്. 
കോവിഡ്  ഡിവിഷനിൽ  ജാഗ്രത സമിതി രൂപികരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നഗരസഭയിലും  ജാഗ്രതാ സമിതി പ്രവർത്തനം നിലച്ചിരിക്കുകയാണ്.ഇതിനാൽ തന്നെ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാനോ ജനങ്ങളുടെ ആശങ്ക അകറ്റാനോ കഴിയുന്നില്ല. 
നഗരസഭയുടെ കമ്യൂണിറ്റി കിച്ചൻ അടച്ചു പൂട്ടേണ്ട  സാഹചര്യം വരെ ഉണ്ടായി.
നിരവധി ട്രക്ക് ഡ്രെവർമാർ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽ പോയി ദിവസങ്ങളോളം താമസിച്ച് വരുന്നുണ്ടെങ്കിലും ക്രിത്യമായ നിരിക്ഷണം നടക്കുന്നില്ല. ഇതിൽ പലരുടെയും വീടുകളിൽ താമസിക്കുന്നതിന് സൗകര്യമില്ലായെന്ന് അറിയാമായിരുന്നിട്ടും
പകരം സംവിധാനം ഏർപ്പെടുത്താതിരുന്നത്  ഗുരുതരമായ വീഴ്ചയാണ് .
രോഗം സ്ഥിതികരിച്ചിട്ടും രോഗിയുമായി അടുത്തിടപഴകിയവരെ ഹോസ്പിറ്റലിലേക്ക് മാറ്റത്തത് രോഗവ്യാപന സാധ്യത വർദ്ധിച്ചിരിക്കുകയാണ്. 
ഇതു കൂടാതെ
നിരിക്ഷണത്തിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങൾ ദിവസങ്ങളായി സമൂഹത്തിൽ ഇടപെടാൻ സാഹചര്യം ഉണ്ടായതും ആശങ്ക വർദ്ധിപ്പിക്കുന്നു. 
സംഭവത്തിൽ വിഴ്ച വരുത്തിയ നഗരസഭയും അരോഗ്യ വിഭാഗവും ജനങ്ങളോട് മറുപടി പറയണമെന്നും കോൺഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഡെന്നിസൻ കണിയാരം  ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *