May 17, 2024

കരിനിയമങ്ങൾ ജീവനക്കാർ ചോദ്യം ചെയ്യും – ജി.എസ്. ഉമാശങ്കർ

0
Img 20200504 Wa0522.jpg
 കൽപ്പറ്റ: കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാൻ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയപ്പോൾ ഓർഡിനൻസ് രൂപത്തിൽ കരിനിയമങ്ങൾ നടപ്പിലാക്കി വേതനം പിടിച്ചെടുക്കാനുള്ള ഭരണകൂട ശ്രമങ്ങൾ നീതിപീഠത്തിന് മുന്നിൽ ചോദ്യം ചെയ്യാമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്. ഉമാശങ്കർ പ്രസ്താവിച്ചു. എൻജിഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി കരിദിനാചരണം നടത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നിൽ ലോക്ക് ഡൗൺ മാർഗ്ഗരേഖ പാലിച്ച് നടത്തിയ പ്രതിരോധ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ശബളം പിടിച്ചെടുക്കാനുള്ള ഓർഡിനൻസിനെതിരെ കോടതിയിൽ പോവുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാൻ ജീവൻ പണയം വെച്ച് കർമ്മനിരതരായ മുഴുവൻ ജീവനക്കാരെയും അഭിവാദ്യം ചെയ്തു. സി.ആർ.അഭിജിത്ത്, റോബിൻസൺ ദേവസി, എം.എസ്.രാകേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന കരിദിനാചരണം ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ട്രഷറർ ഷാജി കെ.ടി,  ജോയിൻ്റ് സെക്രട്ടറി ജിതേഷ് സി.കെ എന്നിവർ ഉദ്ഘാടനം ചെയ്തു. അബ്ദുൾ ഗഫൂർ, ഷിബു ജസ്റ്റിൻ, റഷീന മോഹൻദാസ്, എം.സി വിൽസൺ, പ്രവീൺ എന്നിവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *