May 5, 2024

താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞ് മൂന്ന് പോലീസുകാർ: ഒറ്റപ്പെടുന്നവർക്ക് കരുത്തുപകർന്നു സഹപ്രവർത്തകർ

0
Img 20200610 Wa0094.jpg
സി.വി. ഷിബു.

മാനന്തവാടി: അപൂർവമായൊരു ഒത്തുചേരലിന് മാനന്തവാടി പോലീസ് സ്റ്റേഷൻ അങ്കണം ബുധനാഴ്ച  സാക്ഷിയായി . സംസ്ഥാനത്ത് ആദ്യമായി പോയി മൂന്ന് പോലീസുകാർക്ക് അ കോവിഡ് 19 രോഗം ബാധിക്കുകയും ഒരു സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും ക്വാറന്റയ്നിൽ    പോവുകയും ചെയ്ത മാനന്തവാടി പോലീസ് സ്റ്റേഷനിലെ  മൂന്ന് പോലീസുകാർ കാർ രോഗമുക്തി നേടി തിരികെ ജോലിയിൽ പ്രവേശിച്ചേൾ സഹപ്രവർത്തകർ ഊഷ്മള സ്വീകരണമാണ്  നൽകിയത് . 
 സ്റ്റേഷനിലെ  സിവിൽ പോലീസ് ഓഫീസർമാരായ റോയി , പ്രവീൺ, െമെർവിൻ, എന്നിവരാണ് 
 ഏപ്രിൽ 13 ന് കോവിഡ് പോസീറ്റീവായത്.  തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നുപേർക്കും വിദഗ്ധ ചികിത്സ നൽകി.  ഇതേസമയം ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ , ഡി.വൈ.എസ്.പി. , സ്റ്റേഷൻ ഓഫീസർ അബ്ദുൽ കരീം എന്നിവരും ക്വാറന്റയ്നൽ    പ്രവേശിച്ചിരുന്നു.  പോലീസ് സ്റ്റേഷൻ പ്രവർത്തനം താൽക്കാലികമായി നിർത്തുകയും വെള്ളമുണ്ട പോലീസ് സ്റ്റേഷനിലും  മറ്റിടങ്ങളിലും ആയി പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്തു. സംശയമുള്ള ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള എല്ലാവരുടെയും ഫലങ്ങൾ നെഗറ്റീവ് ആയതോടെ സ്റ്റേഷൻ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചിരുന്നെങ്കിലും രോഗബാധിതരായ മൂന്ന്   പോലീസുകാർ  തിരികെ ഡ്യൂട്ടിയിൽ    പ്രവേശിച്ചിരുന്നില്ല.
രോഗ മുക്തി നേടുകയും
 28 ദിവസത്തെ  നിരീക്ഷണ കാലാവധി പൂർത്തിയാക്കി  ബുധനാഴ്ച
 തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
 . പതിവു സന്ദർശനത്തിന്റെ  ഭാഗമായി ജില്ലാ പോലീസ് മേധാവി പലതവണ സ്റ്റേഷൻ സന്ദർശിച്ചെങ്കിലും ബുധനാഴ്ചത്തെ സന്ദർശനത്തോടനുബന്ധിച്ച് പോലീസുകാർക്ക് സ്വീകരണവും ഒരുക്കി.  ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആദരവും അർപ്പിച്ചു. കോവിഡ് ബാധിച്ച് മരിച്ച എല്ലാവർക്കും ആദരാഞ്ജലിയർപ്പിച്ചാണ്  ചടങ്ങ് ആരംഭിച്ചത് .രണ്ടാമതായി രാജ്യമൊട്ടുക്കും ജോലിക്കിടെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പോലീസ് മേധാവി പൊലീസുകാർക്കും പൂച്ചെണ്ട് കയ്യിൽ നൽകുന്നതിന് പകരം മേശപ്പുറത്തു വയ്ക്കുകയും സാനിറ്റൈസർ   ഉപയോഗിച്ച ശേഷം അവർ ഏറ്റെടുക്കുകയാണ് ഉണ്ടായത് . ഇനിയും രോഗ സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത പാലിക്കണമെന്നും  വയനാട് ജില്ലയിലെ മാതൃകാ പോലീസ് സ്റ്റേഷൻ ആയി മാനന്തവാടിയെ മാറ്റാനാണ് ശ്രമം നടത്തുന്നതെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു. മൂന്ന് പേരും തങ്ങളുടെ രോഗ കാലത്തെ അനുഭവങ്ങൾ പോലീസുകാരുമായി പങ്കുവെച്ചു.  താങ്ങായവർക്കും കരുതലായി നിന്നവർക്കും നന്ദി പറഞ്ഞു. തുടർന്ന്  ചടങ്ങിൽ സംബന്ധിച്ച ഓരോ പോലീസുകാരും ഇപ്പോൾ ക്വാറന്റയയനിൽ കഴിയുന്ന ഓരോരുത്തരെ ഫോണിൽ വിളിച്ച് ആശ്വാസ വാക്കുകൾ പറഞ്ഞത് ശ്രദ്ധേയമായി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *