April 28, 2024

വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ തസ്തികകളില്‍ നിയമനം.

0
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വീഡിയോഗ്രാഫര്‍ തസ്തികയിലേക്കുള്ള ഇന്‍റര്‍വ്യൂവിന് 24/06/2020  നു രാവിലെ 10 മണിയ്ക്കും  വീഡിയോ എഡിറ്റര്‍  തസ്തികയ്ക്കുളള ഇന്‍റര്‍വ്യൂവിന് 25/06/2020, രാവിലെ 10  നും കവടിയാര്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫീസില്‍ ഹാജരാകേണ്ടണ്‍താണ്. തസ്തികകളുടെ പേര് വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍; ഒഴിവുകളുടെ എണ്ണം ഒന്ന് വീതം. പ്രായ പരിധി – 22 വയസിനും 35 വയസിനും മദ്ധ്യേ. 
 വീഡിയോഗ്രാഫര്‍ തസ്തികയ്ക്കുളള യോഗ്യതകള്‍; ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ. വീഡിയോ ഗ്രാഫിയില്‍ / സിനിമറ്റോ ഗ്രാഫിയില്‍ ഡിപ്ലോമ പാസായ സര്‍ട്ടിഫിക്കറ്റ് (ഗവണ്‍മെന്‍റ് സ്ഥാപനത്തില്‍ നിന്നോ, അംഗീകൃത പ്രൈവറ്റ് സ്ഥാപാനത്തില്‍ നിന്നോ    കരസ്ഥമാക്കിയത്.) പ്രമുഖ സ്ഥാപനങ്ങളില്‍ വീഡിയോ ചിത്രീകരണം ചെയ്തുള്ള 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. സിഡിറ്റിന്‍റെ  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍റ് ഡവലപ്മെന്‍റ് കമ്മ്യൂണിക്കേഷന്‍ (ജഏഉടഉഇ)/ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഉഉങജ)  എന്നീ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആവശ്യത്തിനനുസരിച്ച് കേരളം മുഴുവന്‍ യാത്ര ചെയ്ത് ദൃശ്യങ്ങള്‍ ചിത്രീകരണം ചെയ്യാന്‍ സന്നദ്ധനായിരിക്കണം. സ്വന്ത്വമായി വീഡിയോ ക്യാമറ ഉണ്ടായിരിക്കണം. വീഡിയോ എഡിറ്റര്‍  തസ്തികയ്ക്കുളള യോഗ്യത ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയിട്ടുള്ള ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ. വീഡിയോ എഡിറ്റിങില്‍ ഡിപ്ലോമ പാസായ സര്‍ട്ടിഫിക്കറ്റ്. (ഗവണ്‍മെന്‍റ് സ്ഥാപനത്തില്‍ നിന്നോ, അംഗികൃത പ്രൈവറ്റ് സ്ഥാപനത്തില്‍ നിന്നോ   കരസ്ഥമാക്കിയത്.) പ്രമുഖ സ്ഥാപനങ്ങളില്‍ വീഡിയോ എഡിറ്റിങ് ചെയ്തുള്ള 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. സിഡിറ്റിന്‍റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സയന്‍സ് ആന്‍റ് ഡവലപ്മെന്‍റ് കമ്മ്യൂണിക്കേഷന്‍  / ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ    പ്രൊഡക്ഷന്‍ (ഉഉങജ)  എന്നീ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. . ഓഡിയോ റെക്കോഡിങ് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം / ഓഡിയോ റെക്കോഡിങ്ങില്‍ മുന്‍പരിചയം.  സൗണ്ട് എഞ്ചിനീയറിംഗ് ഡിപ്ലോമ പാസ്സായിട്ടുള്ളവര്‍ക്ക് മുന്‍ഗണന. 0471-2314358 എന്ന നമ്പറിൽ കൂടുുതൽ വിവരങ്ങൾ ലഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *