May 1, 2024

കൺട്രോൾ റൂം നമ്പറുകളറിയാം :മഴ ശക്തമായാൽ നാല് തരം ക്യാമ്പുകള്‍ തുറക്കും.

0
   കോവിഡ് പശ്ചാത്തലത്തില്‍ നാല് തരത്തില്‍പ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളാണ് തുറക്കുക.  എ,ബി,സി,ഡി തലത്തിലാണ് ഇവ നിര്‍ണ്ണയിച്ചിരിക്കുന്നത്. 'എ' വിഭാഗത്തില്‍ ജനറല്‍  വിഭാഗത്തില്‍ പെട്ടവരേയും 'ബി' വിഭാഗത്തില്‍ അറുപത് വയസ്സിന് മുകളിലുളള വരെയുമാണ് പ്രവേശിപ്പിക്കുക. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ 'സി' വിഭാഗത്തിലാണ് പാര്‍പ്പിക്കുക. 'ഡി' വിഭാഗം ഹോം ക്വാറന്റീനില്‍ താമസിക്കുന്നവര്‍ക്കാണ്. 
   പഞ്ചായത്ത്തലത്തില്‍ ഇത്തരത്തില്‍ ക്യാമ്പുകള്‍ തയ്യാറാക്കുന്നതിനുളള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നേരത്തേതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈത്തിരി താലൂക്കില്‍ 97 കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 'എ' വിഭാഗത്തിനായി അറുപതും 'ബി' വിഭാഗത്തില്‍ പതിനഞ്ചും 'സി' വിഭാഗത്തില്‍ പന്ത്രണ്ടും 'ഡി' വിഭാഗത്തിന് പത്തും കെട്ടിടങ്ങള്‍ മാറ്റിവെക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനും യോഗം പഞ്ചായത്തുകളോട് നിര്‍ദ്ദേശിച്ചു.
   ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്ത ണമെന്ന് എം.എല്‍.എ പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളിലും പുറമ്പോക്കിലും  പണി പൂര്‍ത്തിയാകാത്ത വീടുകളില്‍ താമസിക്കുന്നവരു ടെയും വിവരങ്ങള്‍ പഞ്ചായത്ത്തലത്തില്‍ ശേഖരിക്കണമെന്നും അദ്ദേഹം  പറഞ്ഞു. 
ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു
ജില്ലയില്‍ കാലവര്‍ഷക്കെടുതി ശക്തിപ്രാപിച്ചതിനാല്‍    24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തിര സാഹചര്യത്തില്‍ ഈ നമ്പരുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.
 
ജില്ലാ കണ്‍ട്രോള്‍ റൂം:
1077 (ടോള്‍ ഫ്രീ) , 04936 204151 , 04936 203939, 8078409770,9526804151
താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍:
സുല്‍ത്താന്‍ ബത്തേരി: – 04936 223355,  9447097707
മാനന്തവാടി താലൂക്ക് :  04935241111 , 9061742901
വൈത്തിരി താലൂക്ക്:  04936 256100 ,  944709770

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *