May 8, 2024

പ്രളയബാധിത കുടുംബങ്ങൾക്ക് ആശ്വാസമായി പ്രോജക്ട് വിഷൻ

0
Img 20200729 Wa0212.jpg
കൽപ്പറ്റ. :
പ്രളയബാധിത കുടുംബങ്ങൾക്കായി പ്രോജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി  പ്രവർത്തനങ്ങളുടെ  ഭാഗമായി  ദുരിതബാധിത  കുടുംബങ്ങൾക്കായി വയനാട്ടിൽ  നിർമിച്ച 15 മത് ഭവനത്തിന്റെ താക്കോൽ കൈമാറ്റം  നിർവഹിച്ചു. ഒണ്ടയങ്ങാടി, വേമോം സ്വദേശി കൊച്ചുമലയിൽ മേരി സി.പി   എന്ന വ്യക്തിക്കായാണ് ഭവനം നിർമ്മിച്ചു നൽകിയത്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെട്ട ഭവനമായിരുന്നു മേരിയുടെത്. എന്നാൽ സാമ്പത്തിക ബാധ്യതകൾ മൂലം പണി പൂർത്തീകരിക്കാൻ സാധിച്ചില്ല. ഇത്തരമൊരു അവസ്ഥയിൽ രണ്ടര ലക്ഷം രൂപ ഭവന നിർമ്മാണത്തിനായി നൽകിയതോടൊപ്പം ഭവന നിർമാണ പ്രവർത്തനങ്ങളും പ്രോജക്റ്റ് വിഷൻ ഏറ്റെടുത്ത് നടത്തി. 650 സ്ക്യുയർഫീറ്  വരുന്ന വീട്ടിൽ ഒരു ഹാൾ , 2  ബെഡ്റൂം , അടുക്കള, ശുചി മുറി എന്നിവ ഉൾപ്പെട്ടതാണ് .ഭവന നിർമ്മാണത്തിനാവശ്യമായ സാങ്കേതിക സഹായം നൽകിയത് കേരള എഞ്ചിനീയേഴ്സ് അസ്സോസിയേഷൻ എന്ന സംഘടനയാണ്. ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് ഷെൽട്ടർ എന്ന സംഘടനയാണ്.   ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ,  ഷെൽട്ടർ എന്ന സംഘടനയെ പ്രതിനിധീകരിച്ച് ജയൻ കെ കെ,ജെയ്സൺ എന്നിവരും പങ്കെടുത്തു. പ്രോജക്ട്  വിഷനു  വേണ്ടി വയനാട് ജില്ലാ കോർഡിനേറ്റർ സിമി മാത്യുവാണ്  ഇത്തരമൊരു ചടങ്ങ് ആസൂത്രണം ചെയ്തത് ..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *