പഴം പച്ചക്കറികളുടെ അടിസ്ഥാന വില : അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ 15 വരെ നീട്ടി
16 ഇനം പഴം പച്ചക്കറികളുടെ അടിസ്ഥാന വില ആനുകൂല്യത്തിന് നിലവിലുളള വിളകള്‍ക്ക് ഇളവുകളോടെ അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ 15 വരെ നീട്ടി
തിരഞ്ഞെടുത്ത 16 ഇനം പഴം പച്ചക്കറികളുടെ അടിസ്ഥാന വില ആനുകൂല്യത്തിന് നിലവിലുളള വിളകള്‍ക്ക് ഇളവുകളോടെ അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ 15 -ാം തീയതി വരെ നീട്ടി. നിലവില്‍ നവംബര്‍ 30 ആയിരുന്നു അവസാന തീയതി. എന്നാല്‍ അവസാന ദിവസങ്ങളിലെ കര്‍ഷകരുടെ തിരക്ക് കാരണം എല്ലാ അര്‍ഹരായ കര്‍ഷകര്‍ക്കും അപേക്ഷിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ എല്ലാ ഇളവുകളോട് കൂടി അടിസ്ഥാന വില ആനുകൂല്യത്തിന് അപേക്ഷിക്കാനുളള അവസാന തീയതി ഡിസംബര്‍ 15 -ാം തീയതി വരെ നീട്ടിയതായി കൃഷി ഡറയക്ടര്‍ അറിയിച്ചു. നിലവില്‍ കൃഷി ചെയ്തിട്ടുളള നിര്‍ദിഷ്ട പ്രായപരിധി വരെയും വാഴ, മരച്ചീനി, പൈനാപ്പിള്‍ എന്നിവയ്ക്ക് നട്ടു 90 ദിവസം വരെയും ഡിസംബര്‍ 15 നു ശേഷവും കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.



Leave a Reply