കര്‍ഷക സമരത്തിന് മാനന്തവാടിയിൽ ഐക്യദാര്‍ഢ്യം
മാനന്തവാടി ∙ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് കേരളാ കര്‍ഷകര്‍
കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചെയര്‍മാന്‍ സുനില്‍ മഠത്തിലിൽ
അധ്യക്ഷത വഹിച്ചു. ജൂബിന നിസാര്‍, ഇന്ദിര വിന്‍സെന്റ്, സക്കറിയാ
കൊടുങ്ങല്ലൂര്‍, പൗലോസ് മോളത്ത്, മാത്യു പനവല്ലി എന്നിവര്‍ പ്രസംഗിച്ചു.
കര്‍ഷകര്‍ക്ക് ദോഷം വരുന്ന ഒരു കാര്യവും അംഗീകരിക്കാന്‍ കഴിയില്ലെന്ന്
യോഗം വിലയിരുത്തി. സമരം ഉടൻ തീര്‍ക്കുന്നില്ലെങ്കില്‍ കര്‍ഷകര്‍ക്ക്
ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളില്‍
കര്‍ഷകകൂട്ടായ്മകൾ നടത്താന്‍ തീരുമാനിച്ചു



Leave a Reply