May 18, 2024

പുതിയ ചികിത്സാ നയത്തിനെതിരെ കേരളത്തിൽ 11 – ന് ഡെന്റൽ ക്ലിനിക്കുകൾ അടച്ചിടും

0
Img 20201209 Wa0149.jpg
.
കൽപ്പറ്റ: ഭാരത സർക്കാർ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ പുറത്തിറക്കിയ അസാധാരണ ഉത്തരവിനെതിരെ ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിൽ 11 – ന് കേരളത്തിലെ മുഴുവൻ ഡെന്റൽ ക്ലിനിക്കുകളും അടച്ചിടുകുന്നു ഐ.ഡി.എ. ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
പുതിയ ഉത്തരവ് പ്രകാരം ആയുർവേദത്തിലെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് ആയ ശല്യം തന്ത്രക്കും  ശാലക്യ തന്ത്രക്കും  പഠിക്കുന്ന വിദ്യാർത്ഥികളെ എല്ലാവിധ സങ്കീർണ്ണമായ സർജറികളും ദന്ത ചികിത്സാ സമ്പ്രദായങ്ങളും പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് .ഈ തീരുമാനം ചികിത്സ രംഗത്തെ പ്രത്യേകിച്ച് ആയുർവേദ ചികിത്സയെ താറുമാറാക്കുമെന്ന് ഇവർ പറഞ്ഞു.ആയുർവേദം ഫലവത്തായ ഒരു ചികിത്സാ രീതിയാണ് .പല മാറാ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ ആയുർവേദം നൽകുന്നു. എന്നാൽ ദന്ത  പരിചരണം, ചികിത്സ, സർജറി തുടങ്ങിയ കാര്യങ്ങളിൽ ഇത് ഫലപ്രദമല്ലെന്നും  റൂട്ട് കനാൽ ട്രീറ്റ്മെൻറ് അടക്കമുള്ള എല്ലാ സർജറി ചികിത്സകളും ഏറെ കാലത്തെ പരിശീലനം കൊണ്ട് മാത്രം സ്വന്തമാക്കാൻ കഴിയുന്ന ഒന്നാണെന്നും ഇവർ പറഞ്ഞു .മോഡേൺ മെഡിസിൻ ഫാർമക്കോളജിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മരുന്നുകളുടെ ആക്ഷൻ , ഇന്ററാക്ഷൻ, പാർശ്വഫലങ്ങൾ, തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടിയതിനുശേഷം ഒരു ഡോക്ടർക്ക് മനുഷ്യ ശരീരത്തിൽ  കുത്തിവെക്കാൻ കഴിയുകയുള്ളൂ. കേവലം ഹ്രസ്വ പഠനത്തിലൂടെ കൈവശമാക്കുവാൻ കഴിയുന്നതിലും ഏറെ സങ്കീർണ്ണമാണ് ഇത്. സെൻട്രൽ കൗൺസിൽ ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് കാരണമായി പറയുന്നത് രാജ്യത്ത് മോഡേൺ മെഡിസിൻ ബിരുദധാരികൾക്കുള്ള ക്ഷാമമാണ്. എന്നാൽ ഇപ്പോൾ ഒരു വർഷത്തിൽ മുപ്പതിനായിരത്തോളം ബി.ഡി.എസ് കാരും അറുപതിനായിരത്തോളം എം.ബി. ബി.എസുകാരും പഠിച്ചു പാസായി വരുന്നുണ്ട് .ലോകാരോഗ്യസംഘടനയുടെ നിർദ്ദേശം 7500 രോഗികൾക്ക് ഒരു ഡോക്ടർ എന്നാണ്. ഈ അനുപാതം ഇന്ത്യ ആർജ്ജിച്ചു കഴിഞ്ഞു .2019 -20 വർഷത്തിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇക്കണോമിക്സ് സർവ്വേ പ്രകാരം 1450 പേർക്ക് ഒരു ഡോക്ടർ എന്നതാണ് ഇന്ത്യയിലെ ഡോക്ടർ രോഗി അനുപാതം  അതായത് വൻതോതിലുള്ള ഡോക്ടർമാരുടെ ക്ഷാമം ഇന്ത്യയിൽ ഇല്ല എന്നതാണ് വസ്തുത എന്നും ഇവർ പറഞ്ഞു .ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം ഡോക്ടർമാരുടെ വിന്യാസത്തിൽ ഉള്ള അസന്തുലിതാവസ്ഥയാണ്.
പ്രാഥമിക പ്രതിഷേധം എന്ന നിലയിലാണ് ഇന്ത്യൻ ഡെന്റൽ   അസോസിയേഷൻ   കേരള സംസ്ഥാന ബ്രാഞ്ച് 11 ന്  ക്ലിനിക്കുകൾ അടച്ചിട്ട്  പ്രതിഷേധിക്കുന്നത് എന്നും ഭാരവാഹികൾ പറഞ്ഞു.
ഡോ: ഷാനവാസ് പള്ളിയാൽ , 
ഡോ: അരുൺ സെബാസ്റ്റ്യൻ, 
ഡോ. നിഷ വിപിൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *