കുഴിനിലത്ത് യു.ഡി.എഫ്. വിമത സ്ഥാനാർത്ഥി ലേഖാ രാജീവന് ജയം.
മാനന്തവാടി: കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിവാദമായ കുഴിനിലം ഡിവിഷനിൽ യു.ഡി.എഫ്
വിമത സ്ഥാനാർഥി ലേഖ രാജീവന് വിജയം. എതിർ സ്ഥാനാർത്ഥി യു .ഡി .എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ആഷാ ഐപ്പിന് 303 വോട്ട് ലഭിച്ചപ്പോൾ ലേഖ രാജീവന് 318 വോട്ട് ലഭിച്ചു. കോൺഗ്രസിലെ പി .വി ജോൺ തോൽക്കുകയും തുടർന്ന് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം അദ്ദേഹം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ആത്മഹത്യ ചെയ്യുകയും ചെയ്തതിലൂടെ വിവാദമായ വാർഡാണ് കുഴിനിലം. ഈ സംഭവത്തിന് ശേഷം കോൺഗ്രസിൽ കുറച്ചു പേർക്കെതിരെ പാർട്ടി നടപടി എടുത്തിരുന്നു. ഗ്രാമപഞ്ചായത്തായിരുന്നപ്പോൾ ഭരണ സമിതി അംഗമായിരുന്നു.
Leave a Reply