May 15, 2024

ആർട്ടിഫിഷൽ ഇൻ്റെലിജൻസിൻ്റെ കാലത്ത് അറബി ഭാഷയുടെ പ്രസക്തി വർദ്ധിക്കുന്നു: ഡോ. മറിയം ഹസൻ ആലു അലി

0
Img 20201217 Wa0291.jpg
മുട്ടിൽ: ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസിൻ്റെയും റോബോട്ടിക്സിൻ്റെയും ലോകത്ത് അറബി ഭാഷയുടെ പ്രസക്തി വർദ്ധിക്കുകയാണെന്ന് ഷാർജ യൂണിവേഴ്സിറ്റിയിലെ  കോളേജ് ഓഫ് ടെക്നോളജി അറബിക് വിഭാഗം മേധാവി ഡോ.മറിയം ഹസൻ ആലു അലി അഭിപ്രായപ്പെട്ടു. മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് വിഭാഗവും അക്കാഡമി ഓഫ് എക്സലൻസും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൻ്റെ മൂന്നാം ദിവസത്തെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.പുതിയ ടെക്നോളജിയോടൊപ്പം സഞ്ചരിക്കാൻ പ്രാപ്തിയുള്ള ഭാഷയാണ് അറബി.   അധ്യാപന-ഗവേഷണ രംഗത്ത് ഡിജിറ്റൽ ലോകം തുറന്നിടുന്ന സാധ്യതകളെയും അവസരങ്ങളെയും കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അക്കാദമിക സമൂഹം സന്നദ്ധരാവണമെന്നും അവർ കൂട്ടിച്ചേർത്തു. എം.ഇ.എസ് മമ്പാട് കോളേജ് അറബിക് വിഭാഗം മേധാവി ഡോ. എം.കെ സാബിഖ് അധ്യക്ഷത വഹിച്ചു. ഫലസ്തീൻ അക്കാഡമീഷ്യൻ ഡോ. ഹുസൈൻ അൽ മനാസിർ പ്രബന്ധമവതരിപ്പിച്ചു. ബഹ്റൈൻ കവി മഹ്മൂദ് ആദം, ഫാറൂഖ് കോളേജ് അറബിക് വിഭാഗം അസി. പ്രഫസർ ഡോ.മുഹമ്മദ് ആബിദ് യു.പി,അക്കാഡമി ഓഫ് എക്സലൻസ് ഡയരക്ടർ ഡോ.സാബിർ നവാസ്,ഡബ്യു.എം.ഒ കോളേജ് അറബിക് വിഭാഗം മേധാവി ഡോ.നജ്മുദ്ധീൻ, ഡോ.യൂസഫ് നദ് വി, ഹമീദ് എ.എം, അബ്ദുൽ വഹാബ് കെ.കെ, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
സമാപന ദിവസമായ വെള്ളിയാഴ്ച ദുബൈ സായിദ് യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീ ഡിപ്പാർട്ട്മെൻ്റ് പ്രൊഫസർ ഡോ. കുൽസും ഉമർ അൽ മാജിദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ.ടി അബ്ദുൽ മജീദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി  ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഉമർ തസ്നീം എന്നിവർ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *