പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച പ്രാക്ടീസ് വിക്കറ്റ് കൈമാറി
പനമരം: ഗേൾസ് ക്രിക്കറ്റ് പ്രമോഷൻ്റെ ഭാഗമായി പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച പ്രാക്ടീസ് വിക്കറ്റ് സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ആർ ബാലകൃഷ്ണൻ സർ കൈമാറി. ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി നാസർ മച്ചാൻ. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ, കെ ഷാനവാസ്, ദീപ്തി കെ , കായികാധ്യാപകനായ നവാസ് ടീ എന്നിവർ പങ്കെടുത്തു. ക്രിക്കറ്റിന് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ പനമരം ഹൈസ്കൂളിൽ അനുവദിച്ചു തരാമെന്ന് ജില്ലാ സെക്രട്ടറി നാസർ മച്ചാൻ ചടങ്ങിൽ അറിയിച്ചു.
Leave a Reply