May 8, 2024

പ്രതിരോധങ്ങളെ അതിജീവിച്ച് കടുവ: മനുഷ്യരും മ്യഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൻ്റെ ദു:സൂചന

0
Img 20211214 223211.jpg
സി.ഡി.സുനീഷിൻ്റെ റിപ്പോർട്ട്.
മാനന്തവാടി.
കുങ്കിയാനകൾ ,ക്യാമറകൾ
പോലീസ് ,വനം വകുപ്പ് ,നാട്ടുകാർ ,
 മാധ്യമപ്പട  , റാപ്പിഡ് റെസ് പോൺസ് ടീം ,മയക്കുവെടി ടീം ,എല്ലാ പ്രതിരോധങ്ങളേയും അതിജീവിച്ച് കടുവ മുന്നേറുന്നു. ജനം ഏറെ ആശങ്കയിലായി, ഇന്നലെ ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞു. മനുഷ്യരും മ്യഗങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന കാലത്ത് ,കാലാവസ്ഥ വ്യതിയാന പ്രതിസന്ധിക്കൊപ്പം മറ്റൊരു ദുരന്ത
 സൂചനയേയാണ് ഇത് അടയാളപ്പെടുത്തുന്നത്.
ഇന്നലെ വനം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വയനാട്ടിലേക്ക് ഇന്ന് പറഞ്ഞയിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥലം ഇന്ന് സന്ദർശിച്ചു. ശാസ്ത്രീയമായ പ്രതിരോധ മാർഗ്ഗങ്ങൾ വേണം എന്ന് ആവശ്യമുയരുമ്പോഴും 
കൃത്യതയോടെ ഇക്കാര്യങ്ങൾ നേരിടാൻ ആർക്കും കഴിയുന്നില്ല, നിർദേശിക്കാനും ഇല്ല.
ജനപ്പെരുപ്പം മൂലം കാടും നാടും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നത് ആഗോള തലത്തിൽ തന്നെ വലിയ 
പ്രതിസഡിയാണ് ഉണ്ടാക്കുന്നത്. പല രാജ്യങ്ങളിലും സമാനമായ ഈ പ്രതിസന്ധി രൂക്ഷമാകുകയാണ്. ഇത്തരം പ്രശ്നങ്ങളിൽ ഇരകളാകുന്നത് എന്നും സാധാരണക്കാരും അവരുടെ അതിജീവന മാർഗ്ഗങ്ങളായ വളർത്തു മൃഗങ്ങളും ആണ്. 
ഇതുണ്ടാക്കുന്ന സാമൂഹിക
സാമ്പത്തിക പാരിസ്ഥിതിക ആഘാതങ്ങൾ നികത്താൻ പറ്റാത്ത വിടവായി മാറുന്നു.
കുടിയേറ്റ മേഖലയിൽ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ കോവിഡാഘാതത്തിൻ്റെ കൂടെ മറ്റൊരു വൈറസാകുകയാണ്. 
ഈ ദുരന്ത കാലത്ത് ഒരു പക്ഷേ വയനാട് പോലുള്ള കുടിയേറ്റ മേഖല അതിജീവിച്ചത് ക്ഷീര മേഖലയിൽ നിന്നതിനാൽ ആണ്. അതിനിടക്കാണ് ഈ വന്യ മൃഗ പ്രശ്നം വന്നിരിക്കുന്നത്. നിസ്സഹായരായ ജനത്തേയും അധികാരികളേയും ഏറെ അസ്വസ്തമാക്കുന്നു ഈ അവസ്ഥാ വിശേഷം.
എങ്ങിനെ ഇതിനെ മറി കടക്കും എന്നുള്ളത് ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണിപ്പോൾ ….
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *