May 9, 2024

കുറുക്കൻമൂല കടുവ ഭീതി: സമാധാനപരമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണം. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ

0
Img 20211217 123617.jpg
മാനന്തവാടി.
കുറുക്കൻമൂല, പുതിയിടം, പയ്യംമ്പള്ളി ഭാഗങ്ങളിൽ വളർത്ത് മൃഗങ്ങളെ അക്രമിക്കുന്ന  കടുവയെ പിടികൂടുന്നതിനായി വനം വകുപ്പ് ജീവനക്കാർ രാപ്പകലില്ലാതെ ജോലി ചെയ്ത് വരികയാണ്. പകൽ സമയങ്ങളിൽ കാട് പിടിച്ചു കിടക്കുന്ന വൻകിട തോട്ടങ്ങളിൽ വരെ ജീവനക്കാർ കടുവയെ കണ്ടെത്തുന്നതിന് ജീവൻ പണയം വെച്ച് തിരച്ചിൽ നടത്തി വരുന്നത്. കൂടാതെ  വിവിധ സ്ഥലങ്ങളിൽ അഞ്ച് കൂടുകളും സ്ഥാപിക്കുകയും, കുങ്കിയാനകളെ വരെ ഉപയോഗിച്ചും , വനം വകുപ്പ് ജീവനക്കാർ കൂട്ടമായും തിരച്ചിൽ ശക്തമായി നടത്തി വരുന്നുണ്ട്. കടുവയെ കുടുവെച്ചും മയക്ക് വെടി വെച്ചുമാണ് പിടികൂടാൻ കഴിയുക. വിവിധ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ കൂട്ടിൽ കയറിയിട്ടില്ല. മയക്കു വെടിവെയ്ക്കുന്നതിനായി പകൾ സമയങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കടുവയെ കണ്ടെത്തിയിട്ടില്ല. മയക്ക് വെടി കൊണ്ട കടുവ മയങ്ങണമെങ്കിൽ ഏകദേശം 20 മിനിറ്റോളം സമയം ആവശ്യമായി വരും. മയക്ക് വെടിവെച്ചാൽ അത്രയും സമയം കടുവയെ നിരീക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ രാത്രി കാലങ്ങളിൽ കടുവയെ മയക്ക് വെടിവെയ്ക്കുന്നത് പ്രായോഗികമല്ല.
നാളിതുവരെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്ന് അകമഴിഞ്ഞ സഹകരണമാണ് ജീവനക്കാർക്ക് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇപ്പോൾ ചിലർ മന:പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിച്ച് ജീവനക്കാരെ ജോലി തടസ്സപ്പെടുത്തുവാനും ശ്രമിക്കുകയാണ്. ഇത്തരക്കാരെ ജനങ്ങൾ തിരിച്ചറിയണമെന്നും വനം വകുപ്പ് ജീവനക്കാർക്ക് ൈ സ്വരയി  ജോലി ചെയ്യുന്നതിനുളള അവസരം ഉണ്ടാക്കണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.   ജില്ലാ സെക്രട്ടറി കെ.കെ. ചന്ദ്രൻ , ട്രഷറർ ടി.ആർ. സന്തോഷ്, ഉത്തര മേഖല സെക്രട്ടറി കെ.ബീരാൻകുട്ടി, വൈസ് പ്രസിഡന്റ് പി.എം. ബിനീഷ്, ജോയിന്റ് സെക്രടറി കെ.പി.സജി പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.മനോഹരൻ ,കെ.പി. ശ്രീജിത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ. ജീവരാജ്, പി.കെ.ഷിബു, എ.ആർ. സിനു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *