May 17, 2024

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് എസ്. പി. സി യുടെ ‘ഡിജിറ്റൽ സേഫ്’ പദ്ധതി

0
Img 20220202 145404.jpg
കൽപ്പറ്റ :കഴിഞ്ഞ രണ്ട് വർഷങ്ങളായി കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറിയതോടെ നിരവധി കുട്ടികളാണ് സാഹചര്യം ദുരുപയോഗം ചെയ്ത് വിവിധ സൈബർ കെണികളിൽ അകപ്പെട്ടതായുള്ള കേസുകൾ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സംഘടനയായ യൂണിസെഫ്, ചിൽഡ്രൻ ആൻഡ് പോലീസ് എന്നിവരുടെ സഹകരണത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 'ഡി -സേഫ് ' എന്ന പേരിൽ രക്ഷിതാക്കൾക്കായി കേരളത്തിലുടനീളം ഡിജിറ്റൽ ബോധവത്കരണ ക്ലാസുകൾ ആരംഭിച്ചു.
ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കേസുകൾ ആഴത്തിൽ പഠിച്ച് അതിൽ നിന്നും കുട്ടികളെ കെണിയിൽ വീഴ്ത്താൻ സാധ്യതയുള്ള 11വിഷയങ്ങളെ  മനശാസ്‌ത്രപരം,സാങ്കേതികം, നിയമപരം എന്നിങ്ങനെ മൂന്നു സെക്ഷനുകളായി തിരിച്ചാണ് രക്ഷിതാക്കൾക്ക് അവബോധം നൽകുന്നത്. കുട്ടികളിൽ പലരും ഓൺലൈൻ ഗെയിമുകൾക്ക് അടിമകൾ ആയി മാറി എന്നത് രക്ഷിതാക്കൾ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഇത് അവരെ പഠന പിന്നാക്ക അവസ്ഥയിലേക്കും, മാനസിക പ്രശ്നങ്ങളിലേക്കും ആത്മഹത്യയിലേക്കും വരെ നയിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.രക്ഷിതാക്കളുടെ ഫോൺ ഉപയോഗിച്ച് ഗെയിം കളിച്ചതുവഴി ബാങ്ക് ഡീറ്റെയിൽസും കാർഡ് വിവരങ്ങളും ഷെയർ ചെയ്യപ്പെടാൻ കുട്ടികൾ നിർബന്ധിതരാവുകയും നിരവധി രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ വരെ നഷ്ടമാകുന്ന കേസുകൾ ദിനംപ്രതി കൂടിവരുകയാണ്.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പെൺകുട്ടി എന്ന വ്യാജേന സൗഹൃദം നടിച്ചു വരുന്നവർക്ക് പ്രലോഭനങ്ങളിൽ വഴങ്ങി ഫോട്ടോ അയച്ചുനൽകുകയും  ആ ഫോട്ടോ മോർഫ് ചെയ്തു തിരിച്ചയച്ച് ഭയപ്പെടുത്തി നഗ്നചിത്രങ്ങൾ ചിത്രീകരിച്ച് കൊടുത്തില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ വിവിധ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി ഇരയാക്കുകയും ചെയ്യുന്ന കേസുകൾ ധാരാളം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്.
വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘവും പ്രവർത്തിച്ചു വരുകയും നിരവധി കുട്ടികൾ ഇതിന്റെ കണ്ണുകളും പിന്നീട് ഏജന്റുമാരും ആയി മാറുന്നതും ഗൗരവമുള്ള യഥാർഥ്യങ്ങളാണ്.
'ഡി -സേഫ് ' പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിൽ 8ഘട്ടങ്ങളിലായി 1800 രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകി. എസ്. പി. സി. വയനാട് ജില്ലാ നോഡൽ ഓഫീസറും നർകോട്ടിക് സെൽ ഡി വൈഎസ് പി യുമായ വി രജികുമാർ ഉദ്ഘാടനം ചെയ്തു.എ ഡി എൻ ഒ ഷാജൻ വി വി പദ്ധതി വിശദീകരണം നൽകി. വിവിധ സൈബർ പ്രശ്നങ്ങളിൽ അകപ്പെട്ട കുട്ടികൾക്കുള്ള മനശാസ്‌ത്രപരമായ സമീപനത്തെക്കുറിച്ച് പയ്യംപള്ളി സെന്റ് കാതറിൻസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സജിൻ ജോസും, ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട സാങ്കേതിക വശങ്ങളെക്കുറിച്ച് പിണങ്ങോട് സ്കൂൾ അധ്യാപകൻ ടി സുലൈമാനും, സൈബർ കുറ്റ കൃത്യങ്ങളുടെ നിയമ വശങ്ങളെക്കുറിച്ച് മുട്ടിൽ സ്കൂൾ അധ്യാപകൻ ജൗഹറും ക്ലാസുകൾ നയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *