May 18, 2024

തോണികൾ നിശ്ചലമായി ജീവിതങ്ങളും

0
Img 20220214 112405.jpg
റിപ്പോർട്ട്‌ :ദീപാ ഷാജി പുൽപ്പള്ളി 
 
 ബൈരക്കുപ്പാ -പെരിക്കല്ലൂർ കടവിലെ തോണികൾ നിശ്ചലമായിട്ട് ഒമ്പത്  മാസം കഴിഞ്ഞു ,തോണികൾ മാത്രമല്ല തോണിക്കാരുടെ ജീവിതവും നിശ്ചലമായി .
 ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട് പെരിക്കല്ലൂർ – ബൈരക്കുപ്പ കടവിലെ കടത്തുതോണി കൾക്ക്.
 കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും കടത്തുതോണികളിൽ ഇക്കരെ തന്നെ കിടക്കുന്നു.
 നൂറ് കണക്കിനാളുകൾ ഈ കടത്തുതോണിയെ ആശ്രയിച്ചാണ് യാത്രചെയ്തിരുന്നത്.
 കോവിഡിന്റെ പേരിൽ കടത്തു തോണിക്കും കർണാടക  സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
 സ്കൂൾ-കോളേജ് വിദ്യാർത്ഥികളും നിരവധി ആളുകളുമാണ്  ഈ കടുത്ത നിയന്ത്രണം മൂലം ഇപ്പോൾ ബുദ്ധിമുട്ടുന്നത്.
 ഇതിന് പുറമേ 14 -കടത്തുവള്ളങ്ങളിലെ 28- ജീവനക്കാരും തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിന്റെ 
തുഴച്ചിലിൽ ഉഴലുയകയാണ് .
 കഴിഞ്ഞ ഒമ്പത് മാസമായി നിശ്ചലമായി കിടക്കുന്ന കടത്തു വള്ളങ്ങൾ അറ്റകുറ്റപ്പണി എടുക്കാതെ ഒരു വശത്തുകൂടി നശിച്ചുകൊണ്ടിരിക്കുകയാണ്.
 ഈ വകയിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്  എന്ന്  തോണി ഉടമകൾ പറയുന്നു.
 കോഴിക്കോടിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വയനാട്ടിൽ എത്താൻ പഴമക്കാർ ഉപയോഗിച്ചുകൊണ്ടിരുന്ന പാതയാണ് ഇത്.
 കോഴിക്കോട് – മാനന്തവാടി, ബൈരക്കുപ്പ വഴി കടത്തു കടന്ന് പെരിക്കല്ലൂർ വഴിയുള്ള വർഷങ്ങളോളമുള്ള യാത്രാ പാതയാണ് ഇപ്പോൾ നിശ്ചലമായിരിക്കുന്നത്.
 കോവിഡാനന്തര ഇളവുകൾ പലതിലും ഇളവ് വന്നെങ്കിലും കർണാടക ഗവൺമെന്റിന്റെ നിഷേധാത്മകമായ കടത്തു തോണി നിയന്ത്രണം മാത്രം എടുത്തു മാറ്റാത്തതിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു.
 അനധികൃതമായി കൊട്ട തോണിയിലും, മറ്റും എത്തുന്നവരെ തടയാൻ കർണാടക പോലീസ് ഉദ്യോഗസ്ഥർ അവരുടെ കടവിൽ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
 ജനപ്രതിനിധികൾ ഈ കടത്തു വഴിയുള്ള യാത്ര പുനസ്ഥാപിക്കാൻ അധികൃതരുമായി ഇടപെട്ടുവെങ്കിലും കർണാടക കലക്ടർ, തഹസിൽദാർ എന്നിവരു ടെ കടുംപിടുത്തമാണ് ഈ വഴി ഇപ്പോഴും അടഞ്ഞുകിടക്കുന്നതിന് കാരണം.
 മുള്ളൻകൊല്ലി –  ബൈരക്കുപ്പ പഞ്ചായത്തുകൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല.
  ഈ സാഹചര്യത്തിൽ 14-02-2022-ന്  വീണ്ടും പഞ്ചായത്തുകൾ ബോർഡ് മീറ്റിംഗ് കൂടി കർണാടക സർക്കാരിലേക്ക്  നിവേദനം സമർപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
 ഈ വിഷയത്തിൽ വയനാട് ജില്ലാ ഭരണകൂടവും , ജനപ്രതിനിധികളും ശക്തമായി ഇടപെടണമെന്ന് കർണാടക സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിശ്ചലമായ ജീവിതങ്ങളുടെ അനിശ്ചിതത്വം മാറാൻ തോണികൾ ജല സവാരി തുടരണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *