എതിർ സ്ഥാനാർത്ഥികളില്ല; എസ്.എഫ്. ഐ ക്ക് ഏകപക്ഷീയ വിജയം
മാനന്തവാടി: മാനന്തവാടി കണ്ണൂർ സർവ്വകലാശാല സെൻ്റർ ക്യാമ്പസിൽ എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചു.
കണ്ണൂർ സർവ്വകലാശാല സെൻ്ററുകളിൽ ഫെബ്രുവരി 18 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മാനന്തവാടി ക്യാമ്പസിൽ എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചു.
മറ്റ് വിദ്യാർത്ഥി സംഘടനകൾക്ക് സ്ഥാനാർത്ഥികളായി നാമനിദ്ധേശം നൽകാൻ വിദ്യാർത്ഥികളെ ലഭിക്കാത്തതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിന് മുൻപേ തന്നെ എസ് എഫ് ഐ സ്ഥാനാർത്ഥികൾ മുഴുവൻ സീറ്റുകളിലും വിജയിച്ചത്. ജനുവരി 28ന് സർവ്വകലാശാലക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ കോളേജുകളിലെയും മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.
കെ എസ് യു ക്യാമ്പസുകളിൽ അഴിച്ചുവിടുന്ന അക്രരാഷ്ട്രീയത്തിനും എം എസ് എഫ്,എ ബി വി പി സംഘനകളുടെ വർഗീയ രാഷ്ട്രീയത്തിനുമുള്ള വിദ്യാർത്ഥികളുടെ മറുപടിയാണ് എസ് എഫ് ഐ യുടെ ഏകപക്ഷീമായ വിജയമെന്നും എസ് എഫ് ഐ യെ വിജയിപ്പിച്ച മുഴുവൻ പ്രവർത്തകരെയും ,വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്യുന്നതായും എസ് എഫ് ഐ ജില്ലാ കമ്മറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. ചെയർമാനായി അനഘ പി. പിയും സെക്രട്ടറിയായി റജിൻ സി. കെ യും,യു യു സിയായി അമൽ എം. എസും തെരഞ്ഞെടുക്കപ്പെട്ടു.
Leave a Reply