ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കി
ബെംഗളൂരു: കേരള, ഗോവ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കി. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ അനില്‍ കുമാര്‍ ഇന്ന് പുറത്തിറക്കി.
റോഡ്, വിമാനം, ട്രെയിന്‍ എന്നിങ്ങനെ സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവര്‍ക്കും ഇത് ബാധകമാന്നെന്നും അതേ സമയം യാത്രക്കാര്‍ രണ്ടു ഡോസ് വാക്‌സിനുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണമെന്നും ഉത്തരവില്‍ പറയുന്നു. പ്രതിദിന കോവിഡ് കേസുകളില്‍ വന്ന ഗണ്യമായ കുറവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ മാസം 11 മുതല്‍ ആര്‍.ടി.പി.സി.ആര്‍ നിബന്ധനയില്‍ ഇളവ് നല്‍കിയിരുന്നു. കേരളം, ഗോവ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിബന്ധന ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് സാങ്കേതിക സമിതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
Leave a Reply