ലൈറ്റ്സ് ക്യാമറ ആക്ഷൻ: ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പ് നടത്തി
വെള്ളമുണ്ട : വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന പേരിൽ ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പ് നടത്തി. മൊബൈൽ ജേണലിസം എന്ന വിഷയത്തിൽ മാതൃഭൂമി സീനിയർ ക്യാമറാമാൻ ഷമീർ മച്ചിങ്ങൽ, ഓൺലൈൻ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു എന്നിവർ ക്ലാസ്സുകൾ എടുത്തു. പ്രിൻസിപ്പാൾ പി.സി. തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. സുധ ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലാം, വി.കെ. പ്രസാദ്, മിഥുൻ മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply