May 8, 2024

അനധികൃത വയറിംഗിനെതിരെ നടപടിയെടുക്കും

0
Img 20220303 221346.jpg
കൽപ്പറ്റ : കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡില്‍ നിന്ന് ലഭിച്ച നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതിനതിരെ നടപടികളുമായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം. സ്ഥാപനത്തിന്റെ വൈദ്യുതീകരണ ജോലികള്‍ അംഗീകൃത ലൈസന്‍സുളളവരെയാണ് ഏല്‍പ്പിക്കുന്നതെന്ന് സ്ഥാപന ഉടമ ഉറപ്പാക്കണം. ലൈസന്‍സില്ലാത്തവര്‍ വഴിയാണ് വയറിംഗ് നടത്തിയതെന്ന് കണ്ടെത്തുന്ന പക്ഷം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് വിലക്കുന്നതും അത്തരം വൈദ്യുതീകരണം ക്രമപ്പെടുത്തുന്നതിന് കൂട്ടുനില്‍ക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിനെ അറിയിക്കുമെന്നും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ജില്ലയിലെ പലഭാഗങ്ങളിലും നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *