May 6, 2024

വിത്തച്ഛനെ തേടി കൃഷി മന്ത്രി എത്തി

0
Img 20220305 124425.png
 റിപ്പോർട്ട്‌ : സി.ഡി. സുനീഷ്.
കമ്മന: പരമ്പരാഗത നെൽ വിത്തുകളുടെ കാവലളായ
ചെറുവയൽ രാമൻ്റെ വീട്ടിൽ പ്രഭാതം ഉണർന്നപ്പോൾ തന്നെ മന്ത്രി എത്തി.
 പ്ലാൻ്റ് ജീനോം പുരസ്കാരം  കരസ്ഥമാക്കിയ രാമേട്ടൻ പരമ്പരാഗത കൃഷി സമ്പ്രദായത്തിൻ്റെ മണ്ണറിഞ്ഞ കൃഷിക്കാരനാണ്. 
വിവിധ ഗോത്ര സമുദായ 
മേഖലകളിൽ യാത്ര ചെയ്ത അനുഭവങ്ങൾ 
മന്ത്രി പി. പ്രസാദും ,
പരമ്പരാഗത കൃഷിയറിവുകളുടെ 
നന്മകൾ രാമേട്ടനും പങ്ക് വെച്ചപ്പോൾ കൂടി കാഴ്ച സർഗ്ഗാത്മകമായ സംഭാഷണമായി മാറി.
പരമ്പരാഗത നെൽ വിത്തുകളും ചേമ്പും കാച്ചിലും ചെറു ധാന്യങ്ങളും കൃഷി നന്മകൾ 
മന്ത്രിയും രാമേട്ടനും പങ്ക് വെച്ചപ്പോൾ കൃഷിയുടെ  
ഉൺമകൾ നിറവായി. കേരളത്തിലെ കാൻസർ കൂടുതൽ ഭക്ഷണവും ,ജീവിത ശൈലീ രോഗങ്ങളും എന്ന് മന്ത്രി ,ഈ തെറ്റായ രീതി മാറണമെന്ന് രാമേട്ടൻ
 ഇതാണ് കൃഷി വകുപ്പ് 
ഞങ്ങളും കൃഷിയിലേക്ക് 
എന്ന വലിയ ക്യാപയിന്
തുടക്കം കുറിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു.
 ജൈവ കൃഷിയിലൂടെ
നല്ല ഭക്ഷണം ഉദ്പ്പാദിപ്പിച്ച് ഭക്ഷണ സംസ്കാരവും ജീവിത ശൈലി വരണം. നമുക്ക് കാർബൺ ന്യൂട്രൺ കൃഷി രീതിയിലേക്കാണ് മെല്ലെ ചുവട് വെക്കേണ്ടതെന്ന്  മന്ത്രി വ്യക്തമാക്കി.
സ്റ്റുഡൻസ് പോലീസ് 
പോലെ വിദ്യാർത്ഥികളുടെ കൃഷി സേന ആരംഭിക്കുമെന്ന് ,വിദ്യാർത്ഥികളുടെ കൃഷി അറിവുകൾ പ്രാപ്തമാക്കണമെന്ന രാമേട്ടൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് മന്ത്രി പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *