May 5, 2024

പുൽപ്പള്ളിയിലെ കർഷകർക്കിടയിലേക്ക് കേരള കാർഷിക സർവകലാശാല

0
Img 20220305 135536.jpg
പുൽപ്പള്ളി :  മണ്ണൂത്തി  കമ്മ്യൂണിക്കേഷൻ സെന്ററിലെയും, അമ്പലവയൽ കൃഷി വിജ്‍ഞാനകേന്ദ്രത്തിലെയും കൃഷിശാസ്ത്രഞ്ജർ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേകാടി പാടശേഖരം സന്ദർശിച്ചു.ബ്ലാസ്‌റ്റ് രോഗത്താൽ വലയുന്ന നെൽകർഷകർക്ക് ആവശ്യമുള്ള പരിഹാരനിദ്ദേശങ്ങൾ നൽകി. കൃഷി ആരംഭിക്കുന്ന സമയത്തുള്ള വിത്തുപചാരം മുതൽ കൊയ്ത്തു കാലം വരെ ചെയ്യാനുള്ള വിവിധ ശാസ്ത്രീയ പരിചരണമുറകൾ ഗവേഷകർ കർഷകർക്ക് പകർന്നു നൽകി. നെല്ലിനെ കൂടാതെ കാപ്പി, പച്ചക്കറി, വാഴ, തെങ്ങ് തുടങ്ങി മറ്റു വിളകളിലെ പ്രശ്നങ്ങൾക്കും അഗ്രോക്ലിനിക് എന്ന സംവാദപരിപാടിയിലൂടെ പരിഹാരനിർദ്ദേശങ്ങൾ നൽകി. ട്രൈക്കോഡെർമ, സീയുടോമൊണാസ്, വേപ്പെണ്ണ വെളുത്തുള്ളി കാന്താരി മിശ്രിതം, സൂക്ഷ്മ മൂലകങ്ങൾ തുടങ്ങി വിവിധ പ്രകൃതി സൗഹൃദ ഉത്പാദനോപാധികൾ കർഷകർക്ക് കാർഷിക സർവകലാശാല സൗജന്യമായി നൽകുകയുണ്ടായി. ആദിവാസി ഊരുകളിൽ പോയി അവിടത്തെ കർഷകരുടെ കാർഷിക പ്രശ്നങ്ങളും ശാസ്ത്രജ്ഞർ മനസ്സിലാക്കുകയുണ്ടായി. ഡോ. അലൻ തോമസ്, ഡോ. സഫിയ, വാർഡ് മെമ്പർ രാജു തോണിക്കടവ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഏകദിന പരിപാടി സംഘടിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *