May 5, 2024

‘ഞങ്ങളും ഹീറോയാകും’ പരിപാടി സംഘടിപ്പിച്ചു

0
Img 20220312 104506.jpg
വെള്ളമുണ്ടഃ പൊതു പരീക്ഷാർത്ഥികൾക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടിയായ 'ഞങ്ങളും ഹീറോയാകും' വെള്ളമുണ്ട ഗവ. ഹൈസ്കൂളിലും സംഘടിപ്പിച്ചു.
 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ,
എച്ച്‌.എം പി.കെ. സുധ,ഡോ.മനു വർഗീസ്,കെ.ആക്സൻ,ജാബിർ കൈപ്പാണി,അബ്ദുസലാം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
'നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം'എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.
പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക,
മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നധമാക്കുക,
നല്ല മിടുക്കും കഴിവുമുള്ള കുട്ടികൾ ആണെങ്കിൽ പോലും വിഭ്രാന്തി ബാധിച്ചാൽ പരീക്ഷ തരണം ചെയ്യാൻ സാധിക്കില്ല. അത്‌ തരണം ചെയ്യാനുളള മാർഗങ്ങൾ മനസ്സിലാക്കി കൊടുക്കൽ,
പരീക്ഷയെ ഒരു നല്ല അനുഭവം ആക്കി മാറ്റാൻ വേണ്ട കാര്യങ്ങൾ പരിശീലിപ്പിക്കുക ഇതൊക്കെയാണ് 'ഞങ്ങളും ഹീറോയാകും' എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *