May 9, 2024

നന്മയുടെ പ്രതീകം അശരണർക്ക് അത്താണി: നാസർ നന്മ

0
Newswayanad Copy 1732.jpg
റിപ്പോർട്ട്‌ : ദീപ ഷാജി പുൽപ്പള്ളി.
ബത്തേരി : വയനാട്, ബത്തേരിയിലെ പ്രകൃതി സുന്ദരമായ കല്ലൂർ ഗ്രാമത്തിൽ അശരണർക്ക് അത്താണിയായി  ഒരു യുവ പ്രതിഭയുണ്ട് അതാണ്, നാസർ നന്മ .
നന്മ ചാരിട്ടബിൾ ട്രസ്റ്റ് 
കോർഡിനേറ്റർ നാസർ തന്റെ നന്മ പ്രവർത്തനങ്ങളുമായി സഹനമുള്ളവർക്കൊപ്പം
സഞ്ചരിക്കുകയാണ് അവർക്ക് നന്മയുടെ പ്രകാശം ചൊരിഞ്ഞ് കൊണ്ട്.
 പത്തു വർഷത്തോളമായി നാസർ സാമൂഹ്യരംഗത്തുണ്ടെങ്കിലും, രണ്ടു വർഷത്തോളമായി സജീവമായി പൊതു രംഗങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും ജന സേവന പാതയിലാണ്.
 കോവിഡ് പിടിമുറുക്കിയ സമയത്തായിരുന്നു സജീവമായ ഇടപെടലുകൾ നാസർ നന്മ ട്രസ്റ്റുമായി ചാരിറ്റി പ്രവർത്തനങ്ങൾ 
തുടങ്ങിയത്.
 ഈ സമയത്ത് നാനൂറിൽ കൂടുതൽ ഭക്ഷ്യ കിറ്റുകൾ ആവശ്യമുള്ളവർക്ക് നൽകാൻ നാസറിന് കഴിഞ്ഞു.
 നിർധന കുടുംബത്തിലെ രോഗികൾക്കു മരുന്നും, സാമ്പത്തിക സഹായങ്ങളും നാസർ തന്റെ നന്മ ചാരിറ്റി ട്രസ്റ്റി ലൂടെ നൽകിവരുന്നുണ്ട്.
നിർധനരായ കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ആവശ്യമായ വസ്ത്രങ്ങളും, സാമ്പത്തിക സഹായങ്ങളും ഈ കാലയളവിൽ നന്മ ചാരിറ്റബിൾ ട്രസ്റ്റ് വഴി നൽകി നാസറിലൂടെ ഒരു കുടുംബ ജീവിതത്തിന് അത്താണിയായി. 
 നിരാലംബരായ കുട്ടികൾക്ക് പഠന ആവശ്യത്തിനുള്ള പുസ്തകങ്ങൾ നൽകി വിദ്യാഭ്യാസരംഗത്തും സഹായമെത്തിക്കാൻ നാസർ എന്നും മുൻപന്തിയിലുണ്ട്.
 നാസറിന് എല്ലാ പ്രവർത്തനങ്ങൾക്കും നന്മ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പ്രോത്സാഹനം നൽകി കൂടെയുണ്ട്.
 കൂടാതെ ഇപ്പോൾ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന 
കാൻസർ കെയർ ഫോർ യുവർ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് നാസർ.
 ഇത് വഴി റീജണൽ കാൻസർ സെന്ററിൽ എത്തുന്ന രോഗികൾക്കുള്ള സഹായങ്ങൾ ചെയ്ത് വരുന്നു. കാൻസർ 
രോഗികൾക്കൊപ്പം ശുശ്രൂഷക്ക് വരുന്ന ബന്ധുക്കൾക്കും സൗജന്യ പാർപ്പിടവും ഭക്ഷണവും ഈ ട്രസ്റ്റ് വഴി നൽകുന്നുണ്ട്‌.
 രക്തം ആവശ്യമായവർക്ക് രക്തവും സൗജന്യ യാത്ര സഹായങ്ങളും നൽകുന്നു.
 ഈ പ്രവർത്തനങ്ങൾക്കെല്ലാം നാസറിന് കരുത്തു പകർന്നു കൊണ്ട് നിരവധി ആളുകൾ ഭക്ഷണ – സാമ്പത്തിക സഹായം നൽകി ഒപ്പം ചേർന്ന് നിൽക്കുന്നു.
 ഇപ്പോൾ ഷീബ അമീർ വയനാട്ടിൽ സ്ഥാപിച്ച കിടപ്പു രോഗികളായ കുട്ടികൾക്കു വേണ്ടിയുള്ള 
സൊലേസിൻ്റെ സന്നദ്ധ സേവകൻ കൂടിയാണ് നാസർ.
 നാസറിന്റെ നന്മ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി, പാലക്കാട് ജില്ല ജീവകാരുണ്യ പ്രവർത്തക കർക്ക് നൽകിയ ആദരവിൽ വയനാട്ടിൽ നിന്നുള്ള ഏക വ്യക്തിയായിരുന്നു നാസർ.
 നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂരിൽ കുതിരേടത്തു ചോലയിൽ മൊയ്തീൻകുട്ടി – ഖദീജ ദമ്പതികളുടെ മകനാണ് നാസർ നന്മ എന്നറിയപ്പെടുന്ന അബ്ദുൾനാസർ.
 ഭാര്യ ജംഷീനയും മൂന്നു കുട്ടികളും നാസറിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നൊപ്പം തന്നെയുണ്ട്.
 നാസർ നന്മ ഇന്ന്, കാരുണ്യ പ്രവർത്തനത്തിൽ അശരണർക്കൊപ്പം
ചേർന്ന് നിൽക്കുന്ന 
നന്മാകിരണമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *