May 9, 2024

താമരശ്ശേരി ചുരത്തിൻ്റെ രാജശിൽപ്പി കരിന്തണ്ടന് സ്മാരകമൊരുങ്ങി

0
Newswayanad Copy 1742.jpg
താമരശ്ശേരി : താമരശ്ശേരി ചുരം കയറിയെത്തുന്ന
വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടിയിൽ കരിന്തണ്ടൻ്റെ സ്മരണകൾ തുടിയ്ക്കുന്ന പ്രസിദ്ധമായ ചങ്ങല മരത്തിന് സമീപം ഇനി മുതൽ കരിന്തണ്ടൻ്റെ പൂർണ്ണകായക പ്രതിമയുണ്ടാകും.
വയനാട്ടിലെ വനവാസി മേഖലയിൽ പ്രവർത്തിച്ചു വരുന്ന പീപ്പ് എന്ന സന്നദ്ധ സംഘടനയാണ് കരിന്തണ്ടൻ്റെ സ്മൃതിദിനമായ ഇന്ന് പത്തടിയിലധികം ഉയരത്തിൽ പൂർണ്ണമായും സിമൻ്റിൽ തീർത്ത  വയനാടിന് ഒരിക്കലും മറക്കാനാവാത്ത ഗോത്രവർഗ്ഗ നായകൻ കരിന്തണ്ടൻ്റെ ശിൽപ്പം സ്ഥാപിച്ചത്.
ശിൽപ്പിയും ചിത്രകാരനുമായ രമേശ് ലക്ഷ്മണനാണ് കരിന്തണ്ടൻ്റെ ജീവൻ തുടിയ്ക്കുന്ന പ്രതിമ നിർമ്മിച്ചിരിക്കുന്നത് .
ഗോത്രവർഗ്ഗ മൂപ്പൻ്റെ അധികാര ചിഹ്നമായ കൈവള , ഇടംകയ്യിൽ വടി , വലം കയ്യിൽ കൊടുവാൾ , ബലിഷ്ഠമായ മാറിൽ ഒട്ടിക്കിടക്കുന്ന രുദ്രാക്ഷമാല , തോൾമുണ്ട് , അരയിൽ കച്ചമുറുക്കിയുടുത്ത ഒറ്റമുണ്ട് തുടങ്ങിയ കരിന്തണ്ടൻ്റെ ചമയങ്ങളെല്ലാം തന്നെ പ്രതിമയിലും അതേപോലെ ഉപയോഗിച്ചിരിക്കുന്നു .
വൈകിയാണെങ്കിലും താമരശ്ശേരി ചുരത്തിൻ്റെ കവാടത്തിൽ ചുരത്തിൻ്റെ ശിൽപ്പിയായ കരിന്തണ്ടന് 
സ്മാരകമൊരുങ്ങിയത് 
ചരിത്രത്തെ ഓർമ്മിപ്പിക്കും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *