അമ്പലവയലിൽ നിന്നും നിരോധിത ഹാൻസ് പിടിച്ചെടുത്തു

അമ്പലവയൽ:എക്സ്സൈസ് സർക്കിൾ ഓഫീസ് സുൽത്താൻബത്തേരി അമ്പലവയൽ വില്ലേജിൽ അമ്പലവയൽ ടൗണിൽ നൈസ് വെജിറ്റബിൾസ് എന്ന കടയിൽ നിന്ന്,
വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർക്ക് കിട്ടിയ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കടയുടെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കാണപ്പെട്ട 90ലിലധികം നിരോധിത ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. കട ഉടമയായ അമ്പലവയൽ പുല്ലം താനിക്കൽ വീട്ടിൽ വിശ്വൻഭരൻ മകൻ വിശാഖിൻ്റെ (29) പേരിൽ കോപ്റ്റ നിയമ പ്രകാരം കേസെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക കുമാറിനൊപ്പം പാർട്ടിയിൽ പ്രിവൻ്റീവ്ഓഫിസർ ഇ. വി ഏലിയാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ, നിക്കോളാസ് ജോസ്, എക്സൈസ് ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply