ചുരം വ്യൂ പോയിന്റില്‍ നിന്ന് താഴേയ്ക്ക് വീണയാളെ രക്ഷിച്ചു

ലക്കിടി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്ന് താഴേക്ക് വീണയാളെ രക്ഷിച്ചു. മലപ്പുറം പൊന്മള സ്വദേശി അയമുവിനെയാണ് കല്‍പ്പറ്റയിലെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷിച്ചത്. വ്യൂ പോയിന്റില്‍ നിര്‍ത്തിയിരുന്ന അയമുവിന്റെ കാറിലുണ്ടായിരുന്ന റിമോട്ട് കുരങ്ങന്‍ എടുത്ത് താഴേക്കിട്ടു . റിമോട്ട് എടുക്കാൻ വേണ്ടി ഇയാള്‍ താഴ്ചയിലേക്കിറങ്ങിയെന്നാണ് വിവരം. താഴ്ചയില്‍ നിന്ന് പുറത്തെത്തിച്ച ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.



Leave a Reply