May 14, 2024

ജില്ലയിൽ ഇ-മാലിന്യ ശേഖരണ യജ്ഞം തുടങ്ങി : ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

0
Img 20230426 185220.jpg

കൽപ്പറ്റ :ഹരിതകേരളം മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഇ- മാലിന്യ ശേഖരണ യജ്ഞത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ കളക്ടർ ഡോ. രേണു രാജ് ഫ്ലാഗ് ഓഫ്‌ ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലെ ഇ-മാലിന്യം ശേഖരിച്ചു കൊണ്ടാണ് ക്യാമ്പെയിനിന് തുടക്കം കുറിച്ചത്. ജില്ലയിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലെയും ഇ- മാലിന്യവും ആപൽക്കര മാലിന്യവും ശേഖരിക്കാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ മുഴുവൻ വകുപ്പുകൾക്കും ഇതിനകം ഇ- മാലിന്യം ക്ലീൻ കേരള കമ്പനിക്കു കൈമാറുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ഓഫീസുകളെ ഹരിത ഓഫീസുകളാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.
 തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ, നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സി.കെ. അജീഷ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജെ.പി.സി പ്രീതി മേനോൻ, ക്ലീൻ കേരള കമ്പനി ആർ.പി അക്ഷയ്, ഏകോപന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *