April 29, 2024

എല്ലാ കുട്ടികള്‍ക്കും ആധാര്‍;എ ഫോര്‍ ആധാര്‍ മെഗാ ക്യാമ്പ് നാളെ തുടങ്ങും

0
Img 20230523 184045.jpg
കൽപ്പറ്റ :ജില്ലയിലെ അഞ്ച് വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'എ ഫോര്‍ ആധാര്‍' ക്യാമ്പയിന്‍ നാളെ ബുധന്‍ തുടങ്ങും. കല്‍പ്പറ്റ ഗ്രാമത്തുവയല്‍ അങ്കണവാടിയില്‍ നടക്കുന്ന ആധാര്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിക്കും. ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. 
 പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച്  വയസ്സ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കി എന്ന് ഉറപ്പു വരുത്തുകയാണ് ക്യാമ്പെയിനിന്റെ ലക്ഷ്യം. സംസ്ഥാന ഐ.ടി മിഷനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. തെരഞ്ഞെടുത്ത അങ്കണവാടികളിലായി 110 കേന്ദ്രങ്ങളില്‍ രാവിലെ 9 മുതല്‍ ക്യാമ്പ് നടക്കും. അക്ഷയ, ഐ.പി.ബി.എസ്, ബാങ്ക്, അതാത് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ട്രൈബല്‍ വകുപ്പ്, ഡബ്ല്യുസിഡി, പോലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. ഇതുവരെ ആധാര്‍ എടുക്കാത്ത അഞ്ച്  വയസ്സുവരെയുള്ള കുട്ടിയുടെ അമ്മയുടേയും അച്ഛന്റെയും ആധാര്‍ കാര്‍ഡ്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കുട്ടിയോടൊപ്പം അമ്മയോ അച്ഛനോ ക്യാമ്പില്‍ എത്തിച്ചേരണം. ആധാറില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള സേവനം ക്യാമ്പില്‍ ലഭ്യമാകുന്നതല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *