കോൺവെക്കേഷനും അനുമോദനവും സംഘടിപ്പിച്ചു
വെള്ളമുണ്ട:
സിദ്റ ലിബറൽ ആർട്സ് കോളേജിലെ 2022-23 ബാച്ചിലെ പി.പി.ടി.ടി.സി കോഴ്സ് പൂർത്തിയാക്കിയ
വിദ്യാർത്ഥിനികൾക്കുള്ള കോൺവെക്കേഷനും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
അൽ ഫുർഖാൻ പ്രസിഡന്റ് ജസീൽ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് അംഗം വി. ബാലൻ,
സിദ്റ പ്രിൻസിപ്പാൾ ജുനൈദ് ബുഖാരി, മജീദ് മുസ്‌ലിയാർ, കെ ഷഫീഖ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply