May 8, 2024

ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം

0
20240301 214409

 

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം ഇടതു മുന്നി സ്ഥാനാര്‍ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം. ഇന്നലെ രാവിലെ ബോയിസ് ടൗണിലെത്തിയ സ്ഥാനാര്‍ഥിക്ക് ഊഷ്മള വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. ബോയിസ് ടൗണ്‍ മുതല്‍ മാന്തവാടി വരെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക് സ്ഥാനാര്‍ഥിയെ ആനയിച്ചു. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയില്‍ വന്‍ ജന പങ്കാളിത്തം ഉണ്ടായിന്നു. കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, പി ഗഗാറിന്‍, ഒ ആര്‍ കേളു എംഎല്‍എ, ഇ ജെ ബാബു ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കള്‍ ആനിരാജയെ സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ ഇരുചക്രവാഹനമുള്‍പ്പെടെ നിരവധി വാഹനങ്ങളുടെ അകമ്പടിയില്‍ മാനന്തവാടിയിലേക്ക് യാത്ര തിരിച്ചു. വഴിനീളെ നിരവധി പേരാണ് പ്രിയ സ്ഥാനാര്‍ത്ഥിക്കായി കാത്തിരുന്നത്. എല്ലാവരോടും കൈകള്‍ വീശി വോട്ടഭ്യര്‍ത്ഥിച്ച് 10.45 ഓടെ മാനന്തവാടിയിലെത്തി. തലശ്ശേരി റോഡില്‍ കാത്ത് നിന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രിയ നേതാവിനൊപ്പം നടന്നു. മാനന്തവാടി ജോസ് ടാക്കീസ് ജംഗ്ഷനില്‍ ആരംഭിച്ച് നഗരം ചുറ്റി എല്‍എഫ് ജംഗ്ഷന്‍ വഴി റോഡ് ഷോ ഗാന്ധിപാര്‍ക്കിലവസാനിച്ചു. ഗാന്ധി പാര്‍ക്കിന് സമീപത്തെ കടകളിലും വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് മുതിര്‍ന്ന സിപിഐ(എം) നേതാവ് കെ വി മോഹനന്റെ വീട്ടിലും, വിത്തുത്സവം നടക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്തുമെത്തി വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.ഉച്ചയോടെ അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന കെ സി കുഞ്ഞിരാമന്‍ എംഎല്‍എയുടെ വീട്ടിലുമെത്തി. തെരഞ്ഞെടുപ്പു ഫണ്ടിലേക്കായി ചെറിയ തുക കെ സി ആനിരാജക്കായി കരുതി വെച്ചിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് സുല്‍ത്താ‍‍ന്‍ ബത്തേരിയിലും, കല്‍പറ്റയിലും നടന്ന റോഡ് ഷോയിലും വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായത്. വയനാട്ടിലെ ജനങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്നേഹമാണെന്നും, കഴിഞ്ഞ നാല്‍പ്പത്ത് ആഞ്ചു വര്‍ഷമായി രാജ്യത്ത് നടത്തി വരുന്ന പോരാട്ടങ്ങള്‍ ഇനിയും കരുത്തോടെ നടത്തുമെന്നും ആനി രാജ പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപിനു വേണ്ടി തനിക്ക് വോട്ടുചെയ്യണമെന്ന് ആനിരാജ ആവശ്യപ്പെട്ടു. ഗാന്ധി പാര്‍ക്കിനു സമീപത്തെ കടകളിൽ കയറി ആനിരാജ വോട്ടഭ്യര്‍ഥിച്ചു. തിരുനെല്ലി പഞ്ചായത്ത് വിത്തുത്സവ വേദിയിലും ആനി രാജയെത്തി.

എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, ഒ ആര്‍ കേളു എംഎല്‍എ, സിപിഐ അസി. സെക്രട്ടറി പി പി സുനീർ, പി സന്തോഷ് കുമാർ എം പി, സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം പി വി സഹദേവൻ, മാനന്തവാടി ഏരിയ സെക്രട്ടറി പി ടി ബിജു, സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭാ രാജൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവരും വിവിധ ഘടക കക്ഷി നേതാക്കളായ സി കെ ശിവരാമൻ, കെ ജെ ദേവസ്യ, പി വി ബാലൻ, അഡ്വ.പി ഷാജി, ടി പി മുരളി, നിഖിൽ പത്മനാഭൻ, വി കെ ശശിധരൻ, കെ പി വിജയൻ, പി എം ഷബീറലി, ഡോ. എം പി അനിൽ തുടങ്ങിയവരും ആനി രാജയെ സ്വീകരിച്ചു. സുൽത്താൻ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിനു ശേഷം ടൗണിൽ സ്ഥാനാർഥി പങ്കെടുത്ത റോഡ് ഷോയും നടത്തി. റോഡ് ഷോക്ക് ശേഷം ചുങ്കത്ത് സംസാരിച്ചപ്പോൾ രാജ്യത്തെ ഉയരുന്ന വെറുപ്പിന്റെ സ്വരം ഇല്ലാതാക്കണമെന്ന് അവർ പറഞ്ഞു. വയനാടിന്റെ പ്രശ്‌നങ്ങൾ നന്നായി അറിയാമെന്നും ഇത് നമ്മുടെ വിഷയമാണെന്നും പരിഹാരത്തിനായി ഏതറ്റംവരെയും നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. റോഡ് ഷോക്ക് എംഎൽഎ ഒ ആർ കേളു, വി വി ബേബി, പി എം ജോയി, പി കെ മൂർത്തി, പി ആർ ജയപ്രകാശ്, കെ ജെ ദേവസ്യ എന്നിവർ നേതൃത്വം നൽകി. ശേഷം കൽപറ്റയിലും റോഡ് ഷോ നടത്തി. ഇന്ന് തിരുവമ്പാടി മണ്ഡലത്തിൽ പ്രചരണ പരിപാടികൾ ആരംഭിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *