May 12, 2024

സുല്‍ത്താന്‍ ബത്തേരിയുടെ പേര്മാറ്റം: സുരേന്ദ്രന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണം: മുസ്‌ലിംലീഗ്

0
Img 20240411 195248

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, ജന.സെക്രട്ടറി ടി മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന സുരേന്ദ്രന്റെ പ്രഖ്യാപനം ജനങ്ങളെ പരിഹസിക്കുന്നതാണ്. രാഷ്ട്രീയവും, മതവും, വിശ്വാസവും എല്ലാം നിലനില്‍ക്കുന്ന പ്രദേശമാണ് വയനാട്.

മതത്തിനും, രാഷ്ട്രീയത്തിനും അപ്പുറം വയനാട്ടുകാര്‍ പരസ്പരം സ്‌നേഹവും, ബഹുമാനവും നിലനിര്‍ത്തി സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നു. ഇവര്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രൂവീകരണം നടത്തി വയനാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ മാത്രമേ പ്രഖ്യാപനം ഉപകരിക്കുകയുള്ളുവെന്നും, വയനാടന്‍ ജനത ഈ കെണിയില്‍ വീഴില്ലെന്നും ജനങ്ങള്‍ ഒന്നടങ്കം പ്രസ്താവന പുച്ഛിച്ച് തള്ളുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രസ്താവനകളും, പ്രസംഗങ്ങളുമല്ല നടത്തേണ്ടത്.

രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ ഒന്നായി കാണാനുള്ള വിശാല മനസ്‌കത പ്രകടിപ്പിക്കലാണ് നേതാവിന്റെ ഉത്തവാദിത്തം. ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും മുസ്ലിംലീഗ് ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *