April 30, 2024

കർഷകരെ കുടിയൊഴിപ്പിച്ചുകൊണ്ട് തൊണ്ടാർ അണക്കെട്ട് പദ്ധതി അനുവദിക്കില്ല

0
1606793437236.jpg
 
മാനന്തവാടി: നൂറുക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കിയും കർഷകരുടെ കൃഷിഭൂമി നശിപ്പിച്ചും നിർദിഷ്ട തൊണ്ടാർ അണക്കെട്ട്  പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എടവക ,തൊണ്ടർനാട് ,വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി പ്രദേശത്തെ ജനങ്ങളുടെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളുടെയും സംഗമം പ്രഖ്യാപിച്ചു . പദ്ധതിക്കെതിരെയുള്ള പത്തോളം ആക്ഷൻ കമ്മിറ്റികളുടെ  നേതൃത്വത്തിലായിരുന്നു  സമര പ്രഖ്യാപന സംഗമം നടന്നത്. ജനസാന്ദ്രത കൂടിയ ഈ പ്രദേശം കൃഷിക്ക് ഏറെ അനുഗുണമാണെന്നും പ്രളയ ഭീഷണിയോ വന്യജീവികളുടെ ബുദ്ധിമുട്ടോ ഇല്ലാത്ത ഈ പ്രദേശത്ത്‌ ഇത്തരം വൻകിട പദ്ധതി ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് സമര പ്രഖ്യാപന സംഗമം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 
       കാർഷികവൃത്തി മാത്രം ഉപജീവനമായ ഈ പ്രദേശങ്ങളിൽ ഇത്ര വലിയൊരു പദ്ധതി ജനജീവിതം ദുസ്സഹമാക്കും.ജനങ്ങൾ ഏറെ ആശങ്കയിലാണ്. നിലവിൽ വയനാട്ടിൽ രണ്ട് വൻകിട ജലസേചന പദ്ധതികളുണ്ട്. ഇന്നുവരെ കർഷകർക്ക് ഈ രണ്ടു ഡാമുകളിൽനിന്നും വെള്ളം ലഭ്യമായിട്ടില്ല. ഇനിയും വലിയൊരു ജലസേചന പദ്ധതി ഭൂമിക്ക് താങ്ങാൻ കഴിയുമോ എന്ന പ്രാഥമിക പരിസ്ഥിതി പഠനം പോലും നടത്താതെയാണ് അധികൃതർ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്.
      തൊണ്ടാർ ഡാം പദ്ധതി ഉപേക്ഷിച്ച് അധികൃതർ ഈ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെയും പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് പ്രമേയം അധികൃതരോട് ആവശ്യപ്പെട്ടു.ഫാദർ.അഡ്വ.സ്റ്റീഫൻ ചീക്കപ്പാറ ഉത്‌ഘാടനം ചെയ്‌തു. വി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.എസ് ശറഫുദ്ധീൻ,കുന്നത്ത് മത്തച്ചൻ , ബിജോൾ കെ വി , ആർ രവി , മുട്ടത്തിൽ ജോയ് , കെ കെ അബൂബക്കർ , കെ റഫീഖ് , കെ കെ തങ്കൻ , എ കെ മമ്മൂട്ടി പ്രസംഗിച്ചു. കേളു കെ എം  പ്രമേയം അവതരിപ്പിച്ചു.
      മൂന്നു പഞ്ചായത്തുകളിലെയും ആക്ഷൻ കമ്മിറ്റികളുടെ കൂട്ടായ്മയും നിലവിൽ വന്നു.മുഖ്യ രക്ഷാധികാരി ഫാ: അഡ്വ: സ്റ്റീഫൻ ചീക്കപ്പാറ,ചെയർമാൻ : വി അബ്ദുള്ള ഹാജി,ജനറൽ കൺവീനർ : ആർ രവി,ട്രഷറർ : തങ്കൻ കെ കെ,കോ ഓർഡിനേറ്റർ : എസ് ശറഫുദ്ധീൻ,വൈസ് ചെയർമാൻ : കേളു കെ എം,പി പി മൊയ്‌തീൻ,പോക്കർ കാരിയാടംകണ്ടി,ജോയ് മുട്ടത്തിൽ,ഉസ്മാൻ വള്ളിയാട്ട്,വിജിത്ത് വെളളമുണ്ട.ജോയിന്റ് കൺവീനർമാർ : ജുനൈദ് കൈപ്പാണി എ രവി മാസ്റ്റർ കേളോത്ത് ആവ,കെ റഫീഖ്, മുനീർ എസ്,ജിഷ്ണു കൃഷ്ണ
 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *