ദേശീയ പണിമുടക്കിൽ നിന്നും മാനന്തവാടി നിയോജക മണ്ഡലത്തെ ഒഴിവാക്കണം: കെ ആർ എഫ് എ
മാനന്തവാടി : വള്ളിയൂർക്കാവ് ഉത്സവം നടക്കുന്നതിനാൽ മാർച്ച് 28നും 29നും പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ നിന്നും മാനന്തവാടി നിയോജക മണ്ഡലത്തെ ഒഴിവാക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.. രണ്ടു വർഷത്തോളമായി കോവിഡ് നിയന്ത്രണം ഉള്ളതുകൊണ്ട് തന്നെ ജില്ലയിലെ തന്നെ പ്രധാന ഉത്സവമായ വള്ളിയൂർക്കാവ് ഉൽസവത്തിൻ്റെ പ്രധാന ദിവസമായ 28 നും 29നും പണിമുടക്ക് വരുമ്പോൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പ്രയാസമുണ്ടാകും എന്നും കെ ആർ എഫ് എ മണ്ഡലം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു മണ്ഡലം പ്രസിഡന്റ് മെഹബൂബ് യു വി അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡൻറ് അൻവർ കെ സി ജനറൽ സെക്രട്ടറി റിയാസ് ഉപദേശ സമിതി അംഗം കെ മുഹമ്മദ് ആസിഫ് ഭാരവാഹികളായ ബഷീർ കാട്ടിക്കുളം,അഷ്റഫ് പനമരം,മമ്മൂട്ടി തരുവണ,ഇസ്മായിൽ മാനന്തവാടി,അളകർ സ്വാമി,ഉബൈസ്,
നൗഷാദ് എന്നിവർ സംസാരിച്ചു..
Leave a Reply