June 16, 2025

ലോക പ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം നാളെ കല്‍പ്പറ്റയില്‍

0

By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ലോക പ്രമേഹദിനം ജില്ലാതല ഉദ്ഘാടനം നവംബര്‍ 14 ന് കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ഇന്ന് ലോകത്ത് 199  ദശലക്ഷം സ്ത്രീകള്‍  പ്രമേഹം കാരണം കഷ്ടത അനുഭവിക്കുന്നുണ്ട്.  ഇന്ത്യയില്‍ മാത്രം 30 ദശലക്ഷം ഈ  രോഗത്തിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ സ്ത്രീകളില്‍ പ്രമേഹ രോഗത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ വര്‍ഷത്തെ പ്രമേഹ ദിനാചരണം ലോകാരോഗ്യസംഘടന സമര്‍പ്പിച്ചിരിക്കുന്നത്. 
      സ്ത്രീകളും- പ്രമേഹവും ആരോഗ്യകരമായ ഭാവി നമ്മുടെ അവകാശം  എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹദിന പ്രമേയം. ജില്ലാതല ഉദ്ഘാടനം രാവിലെ  10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിര്‍വഹിക്കും. കല്‍പ്പറ്റ  നഗരസഭാ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷയാകും.  ജില്ലാ കളക്ടര്‍ എസ് സുഹാസ്‌ ഐ എ എസ് വിശിഷ്ടാഥിയാകും. ജില്ലാ പൊലിസ് മേധാവി ഡോ അരുള്‍ ആര്‍ ബി കൃഷണ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജിതേഷ് വിഷയാവതരണം നടത്തും. 
         പരിപാടിയുടെ ഭാഗായി രാവിലെ 9ന് കല്‍പ്പറ്റ പഴയ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിക്കുന്ന കൂട്ടനടത്തം  കല്‍പ്പറ്റ എ എസ് പി  കുമാരി ചൈത്ര തെരേസ ജോണ്‍ ഐ പി എസ്  ഫ്ലാഗ് ഓഫ് ചെയ്യും.  തുടര്‍ന്ന് വയനാട് ഡി എം വി൦സ് മെഡിക്കല്‍കോളേജിന്‍റെ സഹകരണത്തോടെ പ്രമേഹ രോഗന്‍ നിര്‍ണ്ണയ ക്യാമ്പ്,  പ്രമേഹ രോഗത്താല്‍ ഉണ്ടാകുന്ന  അന്ധത നിര്‍ണ്ണയ ക്യാമ്പ് എന്നിവയു൦  പ്രമേഹവും മലയാളിയും എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും നടക്കും.  ഡെപ്യൂട്ടി  ഡി എം ഒ ഡോ കെ സന്തോഷ്‌, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഇബ്രാഹിം,  ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജാഫര്‍ ബീരാളി തക്കാവില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *