June 16, 2025

കുട്ടികളുടെ സംരംക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്.ബാലാവകാശ വാരാചരണം 14-ന് തുടങ്ങും

0
IMG_20171113_115811

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ദേശീയ ബാലാവകാശ വാരാചരണം 14- മുതൽ 20 വരെ നടക്കും. സാമൂഹ്യ നീതി വകുപ്പ്, വയനാട്  ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്,  കേരള സംസ്ഥാന ബാലാവകാശ സംരംക്ഷണ കമ്മീഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വാരാചരണം സംഘടിപ്പിച്ചിട്ടുള്ളതെന്ന്  സംഘാടക സമിതി ഭാരവാഹികൾ  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

     കുട്ടിയെ രൂപപ്പെടുത്തുന്നത് സമൂഹമാണ് കുട്ടികളുടെ സംരക്ഷണം  നമ്മുടെ ഉത്തരവാദിത്വമാണ് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി ഒരാഴ്ച പരിപാടികൾ നടക്കും.  വിദ്യഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, സാമൂഹ്യ-സാംസ്കാരിക സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ യാണ് പരിപാടി. വിബ്ജിയോർ എന്ന പേരിലാണ്  വയനാട്ടിൽ പരിപാടികൾ നടക്കുന്നത്. 14-ന് പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പ്രചരണ പരിപാടി ആരംഭിക്കും. ഫ്ളാഷ് മോബും ഉണ്ടാകും. 
 മാജിക് ഷോ, ഹൃസ്വചിത്രപ്രദർശനം, ചിത്രരചനാ മത്സരം, നദീതീരത്ത് മുള തൈകൾ നടൽ , ചിത്ര പ്രദർശനം, പോക്സോ നിയമ ബോധവൽക്കരണം, സ്കൂൾ വിദ്യാർത്ഥികൾക്കായി  സംവാദം തുടങ്ങിയ പരിപാടികൾ വാരാചരണത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 
     വാർത്താ സമ്മേളനത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.കെ.പ്രജിത്ത്, പ്രോഗ്രാം   ഓഫീസർമാരായ വിക്ടർ ജോൺസൺ,    രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *