May 5, 2024

ബാലാവകാശ വാരാചരണം നാളെ മുതല്‍

0
കല്‍പ്പറ്റ: സാമൂഹ്യനീതി വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണം 'വിബ്ജിയോര്‍-2017' നാളെ മുതല്‍ 20വരെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ മുതല്‍ 20 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 
'കുട്ടിയെ രൂപപ്പെടുത്തുന്നത് സമൂഹമാണ്, കുട്ടികളുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്' എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലാകമാനം സംസ്ഥാന ബാലാവകാശ കമ്മീഷന്‍, സാമൂഹ്യനീതി വകുപ്പ് എന്നിവയ സംയുക്തമായി പ്രചാരണ പരിപാടി നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍. സാമൂഹ്യ-സാംസ്‌കാരിക-സന്നദ്ധ സംഘടനകള്‍ എന്നിവയുടമായി സഹകരിച്ചാണ് ഇവ നടത്തുന്നത്. ദേശീയ ശിശുദിനമായ നവംബര്‍ 14മുതല്‍ സാര്‍വദേശീയ ശിശുദിനമായ നവംബര്‍ 20വരെ നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലുടനീളം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിബ്ജിയോര്‍ എന്ന് പേരിട്ടിരിക്കുന്ന ജില്ലയിലെ പ്രചരണ പരിപാടി ഇന്ന് പനരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ആരംഭിക്കും. ജില്ലാതല ശിശുദിനാഘോഷം, വാഹന പ്രചരണ പരിപാടിയുടെ ഉദ്ഘാടനം, ഫ്‌ളാഷ് മോബ്, മാജിക് ഷോ, ചില്‍ഡ്രന്‍സ് ഹോം, ഹൃസ്വചിത്ര പ്രദര്‍ശനം, ചിത്രരചനാ മത്സരം, നദീതീരത്ത് മുളത്തൈകള്‍ നടീല്‍, ചിത്രപ്രദര്‍ശനം, പോക്‌സോ ബോധവത്കരണ ക്ലാസുകള്‍, സംവാദം പരിപാടി തുടങ്ങിയവ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ. പ്രജിത്ത്, വിക്ടര്‍ ജോണ്‍സണ്‍, പി.കെ. രഞ്ചിത്ത് എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *