November 15, 2025

ഹെല്‍ത്തി കേരള ആരോഗ്യവകുപ്പ് 536 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

0

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഹെല്‍ത്ത് കേരള ഊര്‍ജ്ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 536 ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. വൃത്തിഹീനവും നിയമാനുസൃതമായി  നടപടികള്‍ പാലിച്ചിട്ടില്ലാത്തതുമായ 82 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിയമപ്രകാരമുളള നടപടികള്‍ കൈക്കൊളളാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴയായി 10500/ രൂപ ഈടാക്കി. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്റെ നേതൃത്വത്തിലും മറ്റ് സ്ഥലങ്ങളില്‍ അതാതിടത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *