May 8, 2024

അനുയാത്ര; ശലഭം പദ്ധതികള്‍ക്ക് തുടക്കമായി

0
Anuyatra
കല്‍പ്പറ്റ:കേരള സര്‍ക്കാറിനു കീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സാമൂഹിക സുരക്ഷ മിഷന്റെയും ആഭിമുഖ്യത്തില്‍ അനുയാത്ര (എം.ഐ.യു) പദ്ധതിക്കും ശലഭം- മൊബൈല്‍ ഹെല്‍ത്ത് ടീം(എം.എച്ച്.റ്റി) പദ്ധതിക്കും ജില്ലയില്‍ തുടക്കമായി. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ശൈലജ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. 
ആര്‍.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായി എത്തിചേരാന്‍ പ്രയാസമുളള പ്രദേശങ്ങളില്‍ പദ്ധതിയുടെ സേവനം ഉറപ്പാക്കാന്‍വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കുന്ന പരിപാടിയാണ് ശലഭം എന്ന പേരിലുളള മൊബൈല്‍ ഹെല്‍ത്ത് ടീം. പരിശോധന വഴി കുട്ടികളുടെ ജന്മവൈകല്യങ്ങളും, പോഷകാഹാരക്കുറവും, വളര്‍ച്ചയിലെ കാല താമസവും, ബാല്യകാല രോഗങ്ങളും കണ്ടെത്താന്‍ കഴിയും. വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ പ്രത്യേക പരിശീലനം ലഭിച്ച ആര്‍.ബി.എസ്.കെ നഴ്‌സുമാരും, ഡോക്ടറും അടങ്ങുതാണ് സംഘം. തുടര്‍ ചികിത്സ ആവശ്യമായ കുട്ടികള്‍ക്ക് മരുന്നും ലാബ് പരിശോധനകളും ഉള്‍പ്പെടെയുളള എല്ലാ ചികിത്സയും ഇതിലൂടെ ഉറപ്പാക്കും. കൂടാതെ ജില്ലാ ആശുപത്രി/ മെഡിക്കല്‍ കോളേജ് എിവിടങ്ങളിലേക്ക് റഫര്‍ ചെയ്യും. 18 വയസ്സില്‍ താഴെയുളള മുഴുവന്‍ കുട്ടികളിലും ശലഭം ടീം ആര്‍.ബി.എസ്.കെ പരിശോധന നടത്തും. 6 ആരോഗ്യ ബ്ലോക്കുകളിലും ആഴ്ച്ചയില്‍ ഒരു ദിവസം വീതമാണ് ശലഭം ടീം എത്തുന്നത്. 
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനത്ത് എത്തി ച്ചേരാന്‍ പ്രയാസമുള്ള സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സാ സഹായം എത്തിക്കുന്നതിനായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് അനുയാത്ര. ജനനം മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കു പദ്ധതിയാണിത്. കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ്പദ്ധതി നടപ്പിലാക്കുക.. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ്, ഡെവലപ്പ്‌മെന്റ് തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍ എന്നിവരടങ്ങുന്നതാണ് അനുയാത്ര ടിം. കൂടാതെ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ഓഫീസറുടെ സേവനവും ലഭ്യമാണ്. ജില്ലാ ആശുപത്രി മാനന്തവാടി, താലൂക്ക് ആശുപത്രി ബത്തേരി എിവിടങ്ങളില്‍ ആഴ്ചയില്‍ 3 ദിവസം അനുയാത്ര ടീമിന്റെ സേവനം ലഭ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *