May 7, 2024

ശ്രീ ശ്രീ നാച്ചുറൽ ഫാമിങ് പരിശീലനം മീനങ്ങാടിയിൽ തുടങ്ങി.

0
Img 20180316 200728
                       വയനാട് ആർട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തിൽ ശ്രീ ശ്രീ നാച്ചുറൽ ഫാമിങ് പരിശീലനം മീനങ്ങാടി ശ്രീ ശ്രീ ഹാളിൽ ആരംഭിച്ചു.  പരിശീലന പരിപാടിയുടെ ഉത്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ്  ടി.ഉഷാകുമാരി നിർവഹിച്ചു.ചടങ്ങിൽ ആർട്ട് ഓഫ് ലിവിങ്  അഗ്രി അപെക്സ് ബോഡി അംഗം  ഡോ.രാധമ്മ പിള്ള സ്വാഗതം പറഞ്ഞു. ആർട്ട് ഓഫ് ലിവിങ് അപെക്സ് ബോഡി മെംബർ  സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സീനിയർ ആർട്ട് ഓഫ് ലിവിങ് ടീച്ചർ  അശോക് കുമാർ ജില്ലയിലെ മികച്ച പ്രകൃതി കർഷകനായ ടി.എ.സുധാകരനെ ചടങ്ങിൽ ആദരിച്ചു.  എം.സതിദേവി,  ആനന്ദ് പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. നാച്ചുറൽ ഫാമിങ് പരിശീലക  ഡോ. ഇന്ദിരാദേവി പരിശീലനത്തിന് നേതൃത്വം നല്കി. പരിശീലനം മാർച്ച് 16 മുതൽ 18 വരെ നീണ്ടു നില്ക്കും.                            കാലാവസ്ഥ വ്യതിയാനവും ,വരൾച്ചയും മൂലം ഒട്ടുമിക്ക വിളകളുടെയും നാശം കർഷകരുടെ സാമ്പത്തിക നട്ടെല്ലൊടിച്ചിരിക്കുന്നു. അമിത രാസവളങ്ങളുടെ യും ,കീടനാശിനികളുടെയും പ്രയോഗം വയനാട്ടിലെ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാക്കി.ഇത് നമ്മുടെ കാർഷിരീതിയിൽ കാതലായ മാറ്റം അനിവാര്യമാക്കി തീർക്കുന്നു .പഞ്ചഗവ്യങ്ങളുപയോഗിച്ചുള്ള ബീജാമൃതം, ജീവാമൃതം, പുതയിടൽ മണ്ണിലെ വായു സഞ്ചാരവും, ഈർപ്പവും നിലനിർത്തുക. തുടങ്ങിയവയാണ് പ്രകൃതി കൃഷിയുടെ നട്ടെല്ല്. ജൈവ കീട, കുമിൾനാശിനികൾ സ്വന്തമായി നിർമ്മിക്കാൻ പരിശീലനം നല്കുന്നു. എല്ലാ കുടുംബത്തിനും, സ്വന്തമായി കൃഷി സ്ഥലമില്ലാത്തവർക്ക് പോലും പോളി ബാഗ് ഉപയോഗിച്ച്‌ അവർക്കാവശ്യമായ പച്ചക്കറികൾ ഇതിലൂടെ എളുപ്പത്തിൽ വിളയിച്ചെടുക്കാം. പരിശീലനത്തിന് ശേഷം ശ്രീ ശ്രീ കിസാൻ മഞ്ച് എന്ന പേരിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവരുടെ ഉത്പന്നങ്ങൾ ശേഖരിച്ച് വിപണനം നടത്താനും ഉദ്ദേശിക്കുന്നതായി ഭാരവാഹികൾ  പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *