April 29, 2024

ഏപ്രിൽ രണ്ടിന്റെ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ

0
Img 20180328 122058
ഏപ്രിൽ രണ്ടിന്റെ പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 1946-ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ്  ( സ്റ്റാന്റിംഗ് കമ്മിറ്റി ഓഡേഴ്സ് ) ദേദഗതി ചെയ്തു കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. തൊഴിൽ നിയമ ഭേദഗതി ചെയ്തു കൊണ്ടുള്ള വിജ്ഞാപനം പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലുടമക്ക് തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാം.

വർഷങ്ങൾ നീണ്ടു നിന്ന തൊഴിലാളിക ളുടെ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത സ്ഥിരം  തൊഴിലെന്ന അവകാശത്തെ   ഹനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. 2003-ൽ സ്ഥിരം തൊഴിൽ നിഷേധിക്കുന്നതിനുള്ള വിജ്ഞാപനം വാജ്പേയി സർക്കാർ ഇറക്കിയിരുന്നു. 2007 ലെ യു.പി.എ. സർക്കാർ ഈ വിജ്ഞാപനം പിൻവലിച്ചു. വ്യവസായികളുടെ  താൽപ്പര്യ സംരക്ഷിക്കുന്നതിന് വേണ്ടി തൊഴിലാളികളുടെ തൊഴിലും തൊഴിലവകാശങ്ങളും നിഷേധിക്കുന്ന നിലപാടാണ് സർക്കാരിന്റെ തെന്നും ഇവർ  ആരോപിച്ചു. വിജ്ഞാപനം പുറത്തിറങ്ങിയ ഉടൻ വയനാട്ടിലെ വൻകിട തോട്ടങ്ങളിൽ തൊഴിൽ ദിനങ്ങൾ വെട്ടിച്ചുരുക്കിയെന്നും  ആഴ്ചയിൽ ഇടവിട്ട   ദിവസങ്ങളിൽ മാത്രമാണ് തൊഴിൽ   നൽകുന്നതെന്നും  നേതാക്കൾ പറഞ്ഞു.     
പണിമുടക്കിന് മുന്നോടിയായി മാർച്ച് 31-ന്  വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റ  വിജയ പമ്പ് പരിസരത്ത്  തൊഴിലാളികളുടെ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ കൂട്ടായ്മയും  പണിമുടക്കും  വിജയിപ്പിക്കുന്നതിന്  പൊതു ജനങ്ങൾ  സഹകരിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *